വ​ട​ക്ക​ഞ്ചേ​രി ലൂ​ർ​ദ്ദ്മാ​താ ഫൊ​റോ​ന ദേ​വാ​ല​യ തി​രു​നാ​ളി​നു കൊ​ടി​യേ​റി
Saturday, May 21, 2022 12:00 AM IST
വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി ലൂ​ർ​ദ്ദ്മാ​താ ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ലെ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ളി​ന് കൊ​ടി​യേ​റി.
ഇ​ന്നും നാ​ളെ​യു​മാ​ണ് തി​രു​നാ​ൾ. ഇ​ന്ന​ലെ വൈ​കീ​ട്ട് രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജീ​ജോ ചാ​ല​ക്ക​ൽ കൊ​ടി​യേ​റ്റു ക​ർ​മം നി​ർ​വ​ഹി​ച്ചു.
വി​കാ​രി ഫാ. ​ജെ​യ്സ​ണ്‍ കൊ​ള്ള​ന്നൂ​ർ, അ​സി.​വി​കാ​രി ഫാ.​അ​മ​ൽ വ​ലി​യ​വീ​ട്ടി​ൽ സ​ഹ​കാ​ർ​മി​ക​രാ​യി. തു​ട​ർ​ന്ന് ല​ദീ​ഞ്ഞ് കു​ർ​ബാ​ന എ​ന്നി​വ ന​ട​ന്നു.
ഇ​ന്ന് വൈ​കീ​ട്ട് നാ​ലി​ന് രൂ​പം എ​ഴു​ന്ന​ള്ളി​ക്ക​ൽ, ല​ദീ​ഞ്ഞ്, കു​ർ​ബാ​ന. കാ​ഞ്ഞി​ര​പ്പു​ഴ സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി അ​സി.​വി​കാ​രി​യും ഇ​ട​വ​കാം​ഗ​വു​മാ​യ ഫാ. ​ആ​ന​ന്ദ് അ​ന്പൂ​ക്ക​ൻ കാ​ർ​മി​ക​നാ​കും.
രൂ​പ​ത മ​ത​ബോ​ധ​ന വി​ഭാ​ഗം ഡ​യ​റ​ക്ട​ർ ഫാ.​ ജ​യിം​സ് ച​ക്യാ​ത്ത് സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് ഇ​ട​വ​കാം​ഗ​ങ്ങ​ളു​ടെ ക​ലാ​വി​രു​ന്ന്, സ​മ്മാ​ന​ദാ​നം.
പ്ര​ധാ​ന തി​രു​നാ​ൾ ദി​വ​സ​മാ​യ നാ​ളെ രാ​വി​ലെ 6.30 നും 9.30 ​നും കു​ർ​ബാ​ന. വൈ​കീ​ട്ട് 3.30 ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന.
പാ​ല​ക്കാ​ട് സെ​ൻ​റ് റാ​ഫേ​ൽ ക​ത്തീ​ഡ്ര​ൽ പ​ള്ളി വി​കാ​രി ഫാ. ​ജോ​ഷി പു​ലി​ക്കോ​ട്ടി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. കാ​രു​ണി​ക​ൻ മാ​സി​ക​യു​ടെ മു​ഖ്യ​പ​ത്രാ​ധി​പ​ർ ഫാ. ​ജോ​യ് ചെ​ഞ്ചേ​രി​യി​ൽ എം ​സി ബി ​എ​സ് സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് ല​ദീ​ഞ്ഞ്, തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം.
23ന് ​രാ​വി​ലെ 6. 30ന് ​ഇ​ട​വ​ക​യി​ലെ മ​രി​ച്ച​വ​ർ​ക്കാ​യു​ള്ള കു​ർ​ബാ​ന​യോ​ടെ തി​രു​നാ​ളി​ന് സ​മാ​പ​ന​മാ​കും. സീ​റോ മ​ല​ബാ​ർ സ​ഭ വൈ​സ് ചാ​ൻ​സി​ല​ർ (മൗ​ണ്ട് സെ​ൻ​റ് തോ​മ​സ് കാ​ക്ക​നാ​ട്) ഫാ. ​എ​ബ്ര​ഹാം കാ​വി​ൽ​പു​ര​യി​ട​ത്തി​ൽ കാ​ർ​മി​ക​നാ​കും.
29 ന് ​രാ​വി​ലെ 9.30ന് ​കു​ട്ടി​ക​ളു​ടെ പ്ര​ഥ​മ ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണം. ബി​ഷ​പ് എ​മ​രി​ത്തൂ​സ് മാ​ർ. ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്ത് മു​ഖ്യ​കാ​ർ​മി​ക​നാ​കും.
തു​ട​ർ​ന്ന് സാ​ൻ​ജോ ഭ​വ​ന പ​ദ്ധ​തി​യി​ലൂ​ടെ മാ​തൃ​വേ​ദി​യും സെ​ന്‍റ് വി​ൻ​സെ​ൻ​റ് ഡി ​പോ​ൾ സൊ​സൈ​റ്റി​യും നി​ർ​മി​ച്ചു ന​ൽ​കു​ന്ന വീ​ടു​ക​ളു​ടെ വെ​ഞ്ചി​രി​പ്പ് ക​ർ​മ​വും താ​ക്കോ​ൽ​ദാ​ന​വും ബി​ഷപ് നി​ർ​വ​ഹി​ക്കും.