മ​ഴ: ക​രി​ന്പ പ​ഞ്ചാ​യ​ത്തിലെ റോ​ഡു​ക​ൾ ചെ​ളി​ക്കു​ള​മാ​യി
Saturday, May 21, 2022 12:03 AM IST
ക​ല്ല​ടി​ക്കോ​ട്: ശ​ക്ത​മാ​യ മ​ഴ പെ​യ്ത​തോ​ടെ ക​ല്ല​ടി​ക്കോ​ട് മേ​ഖ​ല​യി​ലെ റോ​ഡു​ക​ൾ ച​ളി​ക്കു​ള​മാ​യി മാ​റി​യ​താ​യി പ​രാ​തി. കു​ടിവെ​ള്ള പൈ​പ്പി​ടാ​നാ​യി കു​ഴി​യെ​ടു​ത്ത തു​പ്പ​നാ​ട് മീ​ൻ വ​ല്ലം റോ​ഡ് മു​ഴു​വ​നാ​യും ചെ​ളി നി​റ​ഞ്ഞ് കാ​ൽ ന​ട യാ​ത്ര പോ​ളും അ​സാ​ധ്യ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. റോ​ഡ് ത​ക​ർ​ന്ന​തോ​ടെ ഈ ​വ​ഴി​യി​ലൂ​ടെ ഓ​ടി​യി​രു​ന്ന ഏ​ക സ്വ​കാ​ര്യ ബ​സും ഓ​ട്ടം നി​ർ​ത്തി.

മ​ല​യോ​ര മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ൾ ദു​രി​ത​ത്തി​ലാ​യി. ദേ​ശീ​യ പാ​ത​യി​ൽ തു​പ്പ​നാ​ട് പാ​ല​ത്തി​നു സ​മീ​പ​വും ക​ല്ല​ടി​ക്കോട്​ വാ​ക്കോ​ട് മ​രു​തും​കാ​ട് റോ​ഡും ക​ല്ലംതോ​ട് റോ​ഡും ച​ളി​ക്കുള​മാ​യി മാ​റി. പ​ല​ഭാ​ഗ​ങ്ങ​ളി​ലും ര​ണ്ടടി​യോ​ളം ച​ളി​യാ​ണ് റോഡി​ലു​ട​നീ​ളം നി​റ​ഞ്ഞുകി​ട​ക്കു​ന്ന​ത്. ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ താ​ത്കാ​ലി​ക പ​രി​ഹാ​ര​മെ​ങ്കി​ലും ഉ​ണ്ടാ​ക്കി​യെ​ടു​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടുന്ന​ത്.