കു​ടും​ബ​ശ്രീ രം​ഗ​ശ്രീ ക​ലാ​കാ​രി​ക​ൾ അ​വ​ത​രി​പ്പി​ച്ച ക​ലാ​ജാ​ഥ​യ്ക്ക് തൃ​ത്താ​ല​യി​ൽ സ​മാ​പ​നം
Saturday, May 21, 2022 12:03 AM IST
പാലക്കാട്: ര​ണ്ടാം പി​ണ​റാ​യി വി​ജ​യ​ൻ സ​ർ​ക്കാ​രി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​ടും​ബ​ശ്രീ രം​ഗ​ശ്രീ ക​ലാ​കാ​രി​ക​ൾ ജി​ല്ല​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ അ​വ​ത​രി​പ്പി​ച്ച ക​ലാജാ​ഥ തൃ​ത്താ​ല​യി​ൽ സ​മാ​പി​ച്ചു.
സ​ർ​ക്കാ​റി​ന്‍റെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്ര​മേ​യ​മാ​ക്കി​യു​ള്ള നാ​ട​ക​വും സം​ഗീ​ത​ശി​ൽ​പ​വും ഉ​ൾ​പെ​ടു​ന്ന ക​ലാ​ജാ​ഥ വ​ട​ക്ക​ഞ്ചേ​രി മ​ന്ദ മൈ​താ​ന​ത്ത് നി​ന്നാ​രം​ഭി​ച്ച് ജി​ല്ല​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി.
കു​ടും​ബ​ശ്രീ​യു​ടെ രം​ഗ​ശ്രീ ക​ലാ സം​ഘ​ത്തി​ന്‍റെ ക​ലാ​കാ​രി​ക​ളാ​യ ല​താ മോ​ഹ​ൻ, കാ​ഞ്ച​ന തേ​ങ്കു​റി​ശി, കാ​ർ​ത്യാ​യാ​നി തേ​ങ്കു​റു​ശി, വി​ജ​യ​ല​ക്ഷ്മി കൊ​ടു​വാ​യൂ​ർ, രെ​സ്ന കൊ​ഴി​ഞ്ഞ​ന്പാ​റ, മ​ഞ്ജു സു​ബ്ര​ഹ്മ​ണ്യ​ൻ കൊ​പ്പം, പ്ര​ജി​ത അ​ന്പ​ല​പ്പാ​റ, അ​ജി​ത അ​ന്പ​ല​പ്പാ​റ, പ്ര​മീ​ള അ​ന്പ​ല​പ്പാ​റ, ഗി​രി​ജ അ​ന്പ​ല​പ്പാ​റ, സു​മ അ​ന്പ​ല​പ്പാ​റ എ​ന്നി​വ​രാ​ണ് ക​ലാ​ജാ​ഥ​യി​ൽ അ​ര​ങ്ങി​ലെ​ത്തി​യ​ത്.