നെ​ഹ്റു ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സി​ൽ ജോ​ബ് ഓ​ഫ​ർ ലെ​റ്റ​ർ വി​ത​ര​ണം
Sunday, May 22, 2022 12:52 AM IST
കോ​യ​ന്പ​ത്തൂ​ർ : തി​രു​മ​ല​യാം​പ്പാ​ള​യം നെ​ഹ്റു ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സി​ൽ റി​ഥി 2022 എ​ന്ന പേ​രി​ൽ ജോ​ബ് ഓ​ഫ​ർ ലെ​റ്റ​ർ വി​ത​ര​ണം ന​ട​ന്നു. പി.​കെ.​ ദാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ നെ​ഹ്റു ഗ്രൂ​പ് സി​ഇ​ഒ​യും സെ​ക്ര​ട്ട​റി​യു​മാ​യ ഡോ.​പി. കൃ​ഷ്ണ​കു​മാ​ർ നേ​തൃ​ത്വം വ​ഹി​ച്ചു.

ഡ​ൽ​ഹി ടി​വി​എ​സ് ടെ​ക്നോ​ള​ജീ​സ് ലി​മി​റ്റ​ഡി​ലെ ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ എ​ച്ച്ആ​ർ എ​സ്​നാ​ഗ​രാ​ജ​ൻ വി​ശി​ഷ്ടാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു. നെ​ഹ്റു കോ​ർ​പ​റേ​റ്റ് പ്ലേ​സ്മെ​ന്‍റ് ആ​ന്‍റ് ഇ​ൻ​ഡ​സ്ട്രി റി​ലേ​ഷ​ൻ ഓ​ഫീ​സ​ർ എം.​ ര​മേ​ഷ് രാ​ജ സ്വാ​ഗ​ത​മാ​ശം​സി​ച്ചു. വി​വി​ധ നെ​ഹ്റു ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​നു​ക​ളി​ലെ 1800 ഓ​ളം വി​ദ്യാ​ർ​ഥി​ക​ൾ 160 ഓ​ളം ക​ന്പ​നി​ക​ളി​ലേ​ക്ക് അ​പ്പോ​യ്മെ​ന്‍റ് ലെ​റ്റ​റു​ക​ൾ അ​വ​രു​ടെ ര​ക്ഷി​താ​ക്ക​ൾ​ക്കൊ​പ്പം ഏ​റ്റു​വാ​ങ്ങി.

നെ​ഹ്റു ആ​ർ​ട്സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​ അ​നി​രു​ദ്ധ​ൻ, നെ​ഹ്റു എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​മ​ണി അ​ര​സ​ൻ, നെ​ഹ്റു മാ​നേ​ജ്മെ​ന്‍റ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​ മോ​സ​സ് ഡാ​നി​യേ​ൽ, നെ​ഹ്റു ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി പ്രി​ൻ​സി​പ്പ​ൽ ഡോ.​ ര​വി​കു​മാ​ർ നെ​ഹ്റു ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി പ്രി​ൻ​സി​പ്പ​ൽ ഡോ.​ ശി​വ​രാ​ജ, എ​ൻ​സി​പി, ഐ​ആ​ർ, എ​ൻ​ജി​ഐ സീ​നീ​യ​ർ മാ​നേ​ജ​ർ ശി​വ​മ​ണി തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത് ആ​ശം​സ​ക​ൾ നേ​ർ​ന്നു.