ത​ക്കാ​ളി വി​ല സെ​ഞ്ച്വറി​യി​ലേ​ക്ക്: പൊ​തു​ജ​നം ആ​ശ​ങ്ക​യി​ൽ
Sunday, May 22, 2022 12:52 AM IST
സേ​ലം : ക​ഴി​ഞ്ഞ 10 ദി​വ​സ​മാ​യി ത​മി​ഴ്നാ​ട്ടി​ലെ വി​വി​ധ ജി​ല്ല​ക​ളി​ൽ ക​ന​ത്ത മ​ഴ തു​ട​രു​ക​യാ​ണ്.
ഇ​തു​മൂ​ലം പ​ച്ച​ക്ക​റി വി​ള​വി​നെ ബാ​ധി​ക്കു​ക​യും ത​ക്കാ​ളി ല​ഭ്യ​ത കു​റ​ഞ്ഞ​തോ​ടെ വി​ല ഉ​യ​രു​ക​യും ചെ​യ്തു. ഒ​രാ​ഴ്ച​യി​ല​ധി​ക​മാ​യി വേ​ന​ൽ​മ​ഴ പെ​യ്ത​തോ​ടെ മാ​ർ​ക്ക​റ്റു​ക​ളി​ലേ​ക്കു​ള്ള ത​ക്കാ​ളി​യു​ടെ വ​ര​വ് കു​റ​ഞ്ഞു. ത​ക്കാ​ളി​യു​ടെ മൊ​ത്ത​വി​ല കി​ലോ​യ്ക്ക് 100 രൂ​പ​യോ​ളം ഉ​യ​ർ​ന്നി​രി​ക്കു​ക​യാ​ണ്. ഇ​തേ ത​ക്കാ​ളി ചി​ല്ല​റ വി​ല്പ​ന​യി​ൽ 110 മു​ത​ൽ 120 വ​രെ വി​ല​യാ​ണ്.