തോട്ടങ്ങളിൽ കിടന്ന് തേ​ങ്ങ മു​ള​ച്ചു തു​ട​ങ്ങി; കേ​ര​ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ൽ
Sunday, May 22, 2022 12:59 AM IST
ചി​റ്റൂ​ർ: നാ​ളി​കേ​രം ഇ​റ​ക്കി ര​ണ്ടു മാ​സം ക​ഴി​ഞ്ഞി​ട്ടും വ്യാ​പാ​രി​ക​ൾ എ​ത്താ​ത്ത​ത് ക​ർ​ഷ​ക​ന് ക​ന​ത്ത സാ​ന്പ​ത്തി​ക ന​ഷ്ട​മാ​വു​ക​യാ​ണ്. മി​ക്ക ക​ർ​ഷ​ക​രു​ടെ തോ​ട്ട​ങ്ങ​ളി​ലും വി​ട്ടു​വ​ള​പ്പു​ക​ളി​ലും ആ​യിര​ക്ക​ണ​ക്കി​നു നാ​ളി​കേ​രം ഉ​ണ​ങ്ങി​യ നി​ല​യി​ലാ​ണ്. മ​ഴ പെ​യ്തു വ​രു​ന്ന​തി​നാ​ൽ മു​ള​പൊ​ട്ടു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ്.

കൈത​റ​വ് ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍റെ വീ​ട്ടി​ൽ 5000 ത്തി​ലധി​കം നാ​ളി​കേ​രം വി​ട്ടു​വ​ള​പ്പി​ൽ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കൂ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​ണ്. പ​ല വ്യാ​പാ​രി​ക​ളേ​യും ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​ളികേ​ര സം​ഭ​ര​ണ​ത്തി​നു വി​ളി​ച്ചി​ട്ടു​ണ്ടെ​ങ്കിലും ​വി​ല​യി​ടി​വു കാ​ര​ണം മി​ക്ക​വ​രും എ​ത്താ​റി​ല്ല.

ക​ഴി​ഞ്ഞാ​ഴ്ച കി​ലോ പ​ത്തു രൂപ വി​ല ല​ഭി​ച്ചി​രു​ന്ന​ത് നി​ല​വി​ൽ ഒ​ന്പ​തുരൂ​പ​യാ​യി വീ​ണ്ടും കു​റ​ഞ്ഞി​രി​ക്കു​ക​യാണ്. ​ഒ​രു തെ​ങ്ങി​ന് തൊ​ഴി​ലാ​ളി​ക്ക് 70 രൂ​പ ന​ൽ​കി​യാ​ണ് നാ​ളി​കേ​രം ഇ​റ​ക്കി കൂ​ട്ടി​യിരി​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ ന്യാ​യ​വി​ല​യ്ക്ക് നാ​ളി​കേ​ര സം​ഭ​ര​ണം ന​ട​ത്തു​മെ​ന്ന് കൃ​ഷി വ​കു​പ്പി​ന്‍റെ പ്ര​ഖ്യാ​പ​ന​വും ന​ട​പ്പി​ലാവാ​തെ നീ​ളു​ക​യാ​ണ്.

വെ​യി​ല​ത്ത് ഉ​ണങ്ങി​യ നാ​ളി​കേ​രം മ​ഴ​യി​ൽ ചി​ത​ല​രി​ച്ചു തു​ട​ങ്ങി​യിരിക്കു​ക​യാ​ണ്. താ​ലൂക്കി​ലെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലു​ള്ള തോ​പ്പു​ക​ളി​ലും പ​തി​നാ​യി​ര ക​ണ​ക്കി​നു നാ​ളി​കേ​രം കൂ​ട്ടിയി​ട്ടി​രി​ക്കു​ക​യാ​ണ്. ത​മി​ഴ്നാ​ട് വ്യാ​പാ​രി​ക​ളു​ടെ വ​ര​വു നി​ല​ച്ച​തും ക​ർ​ഷ​ക​ർ​ക്കു ദു​രി​തം ഇ​ര​ട്ടി​യാ​യി. കി​ട്ടി​യ വി​ല​യ്ക്ക് കൊ​ടു​ത്താ​ൽ തെ​ങ്ങി​ൽ നി​ന്നും ഇ​റ​ക്കു​കൂ​ലി​യെ​ങ്കി​ലും കി​ട്ടു​മെ​ന്ന പ്ര​തീക്ഷ​യും അ​നു​ദി​നം ഇ​ല്ലാ​താ​യി​രി​ക്കു​കയാ​ണ്.

ക​ർ​ഷ​ക​ർ വ​രു​മാ​നം പ്ര​തീ​ക്ഷി​ച്ച് വ​യ​ൽ വ​ര​ന്പു​ക​ളി​ലും വ​ൻ​തോ​തി​ൽ നാ​ളി​കേ​ര കൃ​ഷി ന​ട​ത്തി​യി​ട്ടു​മു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം ഈ ​സീ​സ​ണി​ൽ നാ​ളി​കേ​ര​ത്തി​ന് കി​ലോ​യ്ക്ക് 50 രൂ​പ​യോ​ളം വി​പ​ണി​വി​ല ഉ​ണ്ടാ​യി​രു​ന്നു. മൂ​ന്നു മാ​സ​ത്തി​ലൊ​രി​ക്ക​ൽ തെ​ങ്ങി​ന്‍റെ മ​ണ്ട ശു​ചീ​ക​രി​ക്ക​രി​ക്കു​ന്ന​തും കൂ​ലി ന​ൽ​കേ​ണ്ട​താ​യി വ​രു​ന്നു.

നാ​ളി​കേ​ര​ത്തി​ന്‍റെ നാ​ട് എ​ന്ന പെ​രു​മ​യോ​ട് തി​രി​ച്ച​റി​യ​പ്പെ​ട്ടി​രു​ന്ന കേ​ര​ള​ത്തി​ലെ കേ​ര ക​ർ​ഷ​ക​രു​ടെ സാ​ന്പ​ത്തി​ക ത​ക​രു​ന്ന​ത് ക്ര​മി​ക​രി​ക്ക​ണ​മെ​ങ്കി​ൽ വി​ഷ​യ​ത്തി​ൽ കൃ​ഷി വ​കു​പ്പി​ന്‍റെ അ​ടി​യ​ന്തി​ര ഇ​ടപെ​ട​ൽ അ​നി​വാ​ര്യ​മാ​ണ്.