റേ​ഷ​ൻ അ​രി​യും ഗോ​ത​ന്പും പൊ​ടി​ച്ചു വി​ല്പ്പ​ന: ര​ണ്ടു​പേ​ർ അറസ്റ്റിൽ
Tuesday, May 24, 2022 12:54 AM IST
കോ​യ​ന്പ​ത്തൂ​ർ : റേ​ഷ​ൻ അ​രി​യും ഗോ​ത​ന്പും പൊ​ടി​ച്ചു വി​ല്പ്പ​ന ചെ​യ്ത ര​ണ്ടു പേ​രെ അ​റ​സ്റ്റു ചെ​യ്തു.
പൊ​ള്ളാ​ച്ചി മു​ഹ​മ്മ​ദ് (30), ഇം​തി​യാ​സ് (36) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. റേ​ഷ​ൻ അ​രി​യും ഗോ​ത​ന്പും പൊ​ടി​ച്ച് വി​ല്ക്കു​ന്ന​താ​യി പൊ​തു​വി​ത​ര​ണ വ​കു​പ്പ് അ​ധി​കൃ​ത​ർ​ക്ക് ല​ഭി​ച്ച വി​വ​ര​ത്തെ തു​ട​ർ​ന്ന് പൊ​ള്ളാ​ച്ചി മ​ണി​യ​ൻ തോ​ട്ട​ത്തി​ലു​ള്ള മി​ല്ലി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​രു​വ​രും പി​ടി​യി​ലാ​യ​ത്. ഇ​വി​ടെ നി​ന്നും 1710 കി​ലോ റേ​ഷ​ൻ അ​രി​യും 540 കി​ലോ ഗോ​ത​ന്പും പി​ടി​ച്ചെ​ടു​ത്തു. മി​ൽ ഉ​ട​മ ഇ​മ്രാ​നു​വേ​ണ്ടി അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.