നെൽപ്പാടങ്ങളിൽ ഞാ​റു പാ​ക​ലും അ​നു​ബ​ന്ധ ജോ​ലി​ക​ളും തു​ട​ങ്ങി; തു​ട​ക്ക​ത്തി​ൽത​ന്നെ കാട്ടുപ​ന്നി​ ഭീഷണിയും
Friday, May 27, 2022 1:01 AM IST
ചി​റ്റൂ​ർ: വേ​ന​ൽ​മ​ഴ ല​ഭി​ച്ച​ത് നെ​ൽ​കൃഷി ​സ​ഹാ​യ​മാ​വു​ക​യും ഞാ​റു പാ​ക​ലും തു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്.​ പ​ല ഭാ​ഗ​ങ്ങ​ളും ഞാ​റ് മു​പ്പ​ത്തെ​ത്ത​യി​ട്ടു​ണ്ട്. വ​ര​ന്പു​ കി​ളക്ക​ലും നി​ല​മൊ​രു​ക്കും​ പ​തി​വി​നു മു​ന്പുത​ന്നെ ആ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്. ഞാ​റു പാ​കി​യ വ​യ​ലു​ക​ളും പ​ന്നി ഭീ​ഷണി​യി​ലാ​ണ്.​ വ​യ​ലി​നു ചു​റ്റും പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ ചു​റ്റി കാ​വ​ലി​നു തൊ​ഴി​ലാ​ളിക​ളേ​യും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ കാ​വ​ൽ​ക്കാ​ർ പ​ടക്കം ​പൊ​ട്ടി​ച്ച് പ​ന്നി​ക​ളെ​ത്തു​ന്ന​തു ത​ടയാ​ൻ തു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. നെ​ൽച്ചെ​ടി​ക​ൾ വ​ള​ർ​ച്ച​യെ​ത്തു​ന്പോ​ഴാ​ണ് ഇ​ത്ത​രം പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രിച്ചു ​വ​രു​ന്ന​ത്. മു​ല​ത്ത​റ റ​ഗു​ലേ​റ്റ​റി​ൽ നി​ന്നും ഇ​പ്പോ​ൾ വ​ല​തു ക​നാ​ലി​ൽ വെ​ള്ളം ഇ​റ​ക്കി വ​രു​ന്നു​ണ്ട്.

മൂ​ല​ത്ത​റ റ​ഗു​ലേ​റ്റ​റിനും​ കന്പാ​ല​ത്ത​റ ഏ​രി​യ്ക്കു​മി​ട​യി​ൽ ത​ക​ർ​ന്ന ക​നാ​ൽ ബ​ണ്ട് പു​ന​ർ​നി​ർ​മാ​ണം ന​ട​ന്നുവ​രി​ക​യാ​ണ്. അ​ടു​ത്തയാഴ്ച കന്പ​ാല​ത്ത​റ ഏ​രി​യി​ൽ ജ​ലം നി​റ​ച്ച് ര​ണ്ടു ദി​വ​സ​ത്തി​ന​കം ഇ​ട​തു ക​നാ​ലി​ൽ ഞാ​റു പാ​ക​ലും ഇ​ത​ര​ ആവശ്യങ്ങൾ ക്കുമായി ഇ​ട​തു ക​നാ​ലി​ൽ ജ​ല​വി​ത​ര​ണം തു​ട​ങ്ങു​മെന്നും ​ജ​ല​സേ​ച​ന വ​കു​പ്പ് അ​സിസ്റ്റന്‍റ് എ​ൻ​ജിനീയ​ർ രാ​ജേ​ഷ് അ​റി​യി​ച്ചു.​

ജൂ​ണി​ൽ മ​ഴതു​ട​ങ്ങാ​ൻ വൈ​കു​മെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ച​ത് ക​ർ​ഷ​ക​രെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്നു​ണ്ട്. ക​ർ​ഷ​ക​ർ നി​ല​വി​ൽ കൃ​ഷി​പ്പ​ണി​ക്ക് തൊ​ഴിലാ​ളിക​ളെ കി​ട്ടാ​തെ വ​ല​യു​ക​യാ​ണ്. പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ൽ​ തൊ​ഴി​ലു​റ​പ്പ് പണി തു​ട​ങ്ങി​യ​താ​ണ് സ്ത്രീ​ക​ളെ പ​ണി കി​ട്ടാ​താ​യ​ത്.​ ഇ​നി സ​മ​യോ​ചി​ത​മാ​യി കൃ​ഷി​പ്പ​ണി ന​ട​ത്ത​ണ​മെ​ങ്കി​ൽ ത​മി​ഴ്നാ​ട്ടിനെ ​ആ​ശ്ര​യി​ക്കേ​ണ്ട​താ​യി​ട്ടു​ണ്ട്.

ഇ​തി​നു ഇ​ട​നി​ല​ക്കാ​ര​ന് ആ​ളോ​ഹ​രി പ്ര​തി​ഫ​ലം ന​ൽ​കു​ന്ന​തി​നു പു​റ​മെ തൊ​ഴി​ലാ​ളി​ക​ൾ അ​ധി​ക​കൂ​ലി​യും കൊ​ടു​ക്കേ​ണ്ട​താ​യി വ​രു​ന്നു. കൂടാ​തെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് യാ​ത്രാ ചെല​വും ക​ർ​ഷ​ക​ൻ ത​ന്നെ വ​ഹിക്ക​ണം. തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ച് പു​ഴ​ക​ളി​ലും ക​നാ​ലു​ക​ളി​ലും ശു​ചീ​ക​ര​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.​

ഇ​ത്ത​വ​ണ ജ​ല​ക്ഷാ​മ​മു​ണ്ടാ​വി​ല്ലെ​ന്ന​താ​ണ് ക​ർ​ഷ​കരുടെ പ്ര​തീ​ക്ഷ​യെ​ങ്കി​ലും തൊ​ഴി​ലാ​ളി ക്ഷാ​മം​ കൃ​ഷി​പ​ണി​ക​ൾ​ നീ​ളു​മെ​ന്ന​ ആ​ശ​ങ്ക​യു​ണ്ട്.