വടക്കഞ്ചേരി: വടക്കഞ്ചേരി ലൂർദ്ദ്മാതാ ഫൊറോന ഇടവകയിലെ മാതൃവേദിയും സെന്റ് വിൻസെൻറ് ഡി പോൾ സൊസൈറ്റിയും ഭവനരഹിതർക്കായി നിർമിച്ച വീടുകളുടെ വെഞ്ചരിപ്പ് കർമവും താക്കോൽദാനവും നാളെ നടക്കും. രാവിലെ 9. 30 ന് മാർ ജേക്കബ് മനത്തോടത്തിന്റെ പ്രധാന കാർമികത്വത്തിൽ നടക്കുന്ന കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണ ശുശ്രൂഷകൾക്ക് ശേഷമാണ് ബിഷപ്പ് വീടുകളുടെ വെഞ്ചരിപ്പും താക്കോൽദാനവും നിർവഹിക്കുക.
മുടപ്പല്ലൂർ പന്തപറന്പിൽ സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി നിർമിച്ച വീടിന്റെ വെഞ്ചരിപ്പും താക്കോൽദാനവുമാണ് ആദ്യം നടത്തുക. തുടർന്ന് വളളിയോട് പടിഞ്ഞാറെക്കാട് മാതൃ വേദിയുടെ നേതൃത്വത്തിൽ നിർമിച്ച വീടിന്റെ വെഞ്ചരിപ്പും താക്കോൽദാനവും നടക്കും.
വികാരി ഫാ. ജെയ്സണ്‍ കൊള്ളന്നൂർ, സഹവികാരി ഫാ.അമൽ വലിയവീട്ടിൽ, കൈക്കാരന്മാരായ റെജി പൊടിമറ്റത്തിൽ, ഷാജി ആൻറണി ചിറയത്ത് എന്നിവരുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾക്കായി എത്തുന്ന ബിഷപ്പിനെ സ്വീകരിക്കും. രൂപതയുടെ സാൻജോ ഭവന പദ്ധതിൽ ഉൾപ്പെടുത്തിയാണ് വള്ളിയോട് പടിഞ്ഞാറെക്കാട് ദാനമായി ലഭിച്ച സ്ഥലത്ത് തെക്കേ മുറിയിൽ റിജോ കുടുംബത്തിനായി മാതൃവേദി വീട് നിർമ്മാണം പൂർത്തിയാക്കിയിട്ടുള്ളത്. 700 ചതുരശ്ര അടി വിസ്തൃതിയിലുള്ളതാണ് വീട്.
ഇടവകക്കാർക്കൊപ്പം ബിരിയാണി ഫെസ്റ്റ് സംഘടിപ്പിച്ചും സുമനസുകളുടെയും സഹകരണത്തോടെയാണ് മനോഹരമായ ഭവനം പൂർത്തിയാക്കാൻ കഴിഞ്ഞതെന്ന് മാതൃവേദി പ്രസിഡന്റ് സോളിതോമസ് പറഞ്ഞു. കഴിഞ്ഞ ഡിസംബർ 17 നാണ് വികാരിയച്ചൻ വീട് നിർമാണത്തിന് തറക്കല്ലിട്ടത്.
അഞ്ചുമാസത്തിനുള്ളിൽ തന്നെ സ്വപ്നഭവനം പൂർത്തിയാക്കാൻ കഴിഞ്ഞു.പ്രസിഡന്റ് സോളി തോമസ്, ആനിമേറ്റർ സിസ്റ്റർ റോസ്മിൻ വർഗീസ്, വൈസ് പ്രസിഡന്റ് പ്രിൻസിജോജി, സെക്രട്ടറി മേരിമാത്യു, ജോയിന്റ് സെക്രട്ടറി സിജിടോമി, ട്രഷറർ ആൽഫിസാജു, ബാബുപാറക്കൽ, കുടുംബ യൂണിറ്റ് പ്രസിഡന്റ് സണ്ണി ആറ്റുചാലിൽ, ജോണ്‍ മണക്കളം മറ്റു യൂണിറ്റു ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും. സ്നേഹവിരുന്നും ഒരുക്കിയിട്ടുണ്ട്.
മുടപ്പല്ലൂർ പന്തംപറന്പിൽ സെന്റ് വിൻസെൻറ് ഡി പോൾ സൊസൈറ്റി മറ്റൊരു കുടുംബത്തിനായി നിർമ്മിച്ച വീടും മനോഹരമാണ്. തറക്കല്ലിട്ട് നാലര മാസം കൊണ്ടാണ് ഭവന നിർമാണം പൂർത്തിയായതെന്ന് പ്രസിഡന്റ് ബിജു പുലിക്കുന്നേൽ പറഞ്ഞു.
വിൻസെൻറ് ഡി പോൾ രൂപത പ്രസിഡൻറ് സണ്ണി നെടുംപുറം, ഏരിയ കൗണ്‍സിൽ പ്രസിഡന്റ് ജെയിംസ് പടമാടൻ, കോണ്‍ഫറൻസ് പ്രസിഡന്റ് ബിജു പുലിക്കുന്നേൽ, സെക്രട്ടറി ഷാജി ആൻറണി ചിറയത്ത്, വൈസ് പ്രസിഡന്റ് സണ്ണിനടയത്ത്, ജോയിന്റ് സെക്രട്ടറി മാനുവൽ ഇടയന്ത്രത്ത്, ട്രഷറർ സോണി ഇരുവേലിക്കുന്നേൽ തുടങ്ങിയവർ ചടങ്ങുകളിൽ പങ്കെടുക്കും. സ്നേഹവിരുന്നും ഒരുക്കിയിട്ടുണ്ട്.