ക​ണ്ണാ​ടി ഹ​രി​ത​ക​ർമ സേ​നാ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഇ​നി ഇ- ​ഓ​ട്ടോ​റി​ക്ഷ
Friday, May 27, 2022 11:19 PM IST
പാലക്കാട്: ക​ണ്ണാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഹ​രി​ത​ക​ർ​മ സേ​ന പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഇ​നി എ​ളു​പ്പ​ത്തി​ലും വേ​ഗ​ത്തി​ലും മാ​ലി​ന്യം ശേ​ഖ​രി​ക്കാം. ഇ​തി​നാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഇ​ല​ക്ട്രി​ക് ഓ​ട്ടോ​റി​ക്ഷ കൈ​മാ​റി. ശു​ചി​ത്വ​മി​ഷ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സിഎ​ഫ്സി ഫ​ണ്ടു​ക​ളി​ൽ നി​ന്നാ​യി 4.02 ല​ക്ഷം ഉ​പ​യോ​ഗി​ച്ചാ​ണ് വാ​ഹ​നം വാ​ങ്ങി​യ​ത്.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ൽ വാ​ർ​ഡു​ക​ളി​ൽ നി​ന്ന് മാ​ലി​ന്യം ശേ​ഖ​രി​ക്കു​ന്ന​തി​ന് 30 അം​ഗ ഹ​രി​ത​ക​ർമ സേ​ന​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന​ത്തി​ൽ മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഹ​രി​ത​ക​ർ​മ കൂ​ട്ടാ​യ്മ ചെ​യ്ത് വ​രു​ന്ന​ത്. നി​ല​വി​ൽ ഒ​രു പ്ര​ധാ​ന എം​സി​എ​ഫും 15 മി​നി എംസിഎ​ഫു​ക​ളും പ​ഞ്ചാ​യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. കൂ​ടാ​തെ 2019 മു​ത​ൽ ഒ​രു തു​ന്പൂ​ർ​മു​ഴി മാ​തൃ​ക​യും പ്ര​വ​ർ​ത്തി​ച്ച് വ​രു​ന്നു. പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തി അ​റി​യി​ച്ചാ​ൽ അ​വ​ർ​ക്ക് പാ​രി​തോ​ഷി​ക​വും നി​ക്ഷേ​പി​ച്ച​വ​ർ​ക്ക് പി​ഴ​യും ഇ​ടാ​ക്കു​ന്ന​ത് ഉ​ൾ​പ്പ​ടെ പൊ​തു സ്ഥ​ല​ങ്ങ​ളി​ൽ മാ​ലി​ന്യ നി​ക്ഷേ​പം ഒ​ഴി​വാ​ക്കു​ന്ന​തി​ന് വേ​ണ്ട ന​ട​പ​ടി​ക​ളും പ​ഞ്ചാ​യ​ത്ത് ന​ട​പ്പി​ലാ​ക്കി വ​രു​ന്നു​ണ്ട്.
നി​ല​വി​ൽ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ മാ​ത്ര​മാ​ണ് സേ​ന വീ​ടു​ക​ളി​ലെ​ത്തി ശേ​ഖ​രി​ക്കു​ന്ന​ത്. 2023 ഓ​ടെ മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന് ക​ഞ്ചി​ക്കോ​ട് പു​തി​യ സം​രം​ഭം വ​രു​ന്ന​തോ​ടെ എ​ല്ലാ​വി​ധ മാ​ലി​ന്യ​ങ്ങ​ളും ദി​വ​സ​വും ശേ​ഖ​രി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് ക​ണ്ണാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. ജി​ല്ലാ അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന പി​രാ​യി​രി, അ​ക​ത്തേ​ത്ത​റ, മ​ല​ന്പു​ഴ, മ​രു​ത​റോ​ഡ് തു​ട​ങ്ങി​യ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളോ​ടൊ​പ്പം ക​ണ്ണാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തും ക​രാ​റി​ൽ ഏ​ർ​പ്പെ​ട്ടു ക​ഴി​ഞ്ഞു. നി​ല​വി​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്തി​ക​ൾ ന​ട​ന്നു വ​രി​ക​യാ​ണ്.
ഹ​രി​ത​ക​ർ​മ​സേ​ന​ക്ക് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ബി​നു​മോ​ൾ വാ​ഹ​നം കൈ​മാ​റി. പ​രി​പാ​ടി​യി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ല​ത, വൈ​സ് പ്ര​സി​ഡ​ന്‍റ് ഉ​ദ​യ സു​കു​മാ​ര​ൻ, സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാന്മാരാ​യ ഉ​ദ​യ​കു​മാ​ർ, ല​ത, ക​ലാ​വ​തി, സെ​ക്ര​ട്ട​റി കി​ഷോ​ർ, വിഇ​ഒ ര​ജി​ത, ഹ​രി​ത ക​ർ​മ സേ​നാം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.