വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ൾ​ക്ക് സ​ബ്സി​ഡി​യോ​ടെ വാ​യ്പയ്ക്ക് അ​പേ​ക്ഷി​ക്കാം
Friday, May 27, 2022 11:19 PM IST
പാലക്കാട്: ഖാ​ദി ഗ്രാ​മ വ്യ​വ​സാ​യ ബോ​ർ​ഡ് 2022- 23 സാ​ന്പ​ത്തി​ക വ​ർ​ഷം സം​രം​ഭ​ക​ത്വ വ​ർ​ഷ​മാ​യി ആ​ച​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യ ഒ​രു വി​ല്ലേ​ജി​ൽ ഒ​രു വ്യ​വ​സാ​യ സം​രം​ഭം പ​ദ്ധ​തി​യി​ലേ​ക്ക് വ്യ​വ​സാ​യ സം​രം​ഭ​ക​ർ​ക്ക് അ​പേ​ക്ഷി​ക്കാം.​
കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി മു​ഖേ​ന ഒ​രു ല​ക്ഷം മു​ത​ൽ 25 ല​ക്ഷം രൂ​പ വ​രെ മു​ത​ൽ മു​ട​ക്കി​ൽ ആ​രം​ഭി​ക്കു​ന്ന പ​ദ്ധ​തി​ക​ൾ​ക്ക് പ്രൈം ​മി​നി​സ്റ്റേ​ഴ്സ് എം​പ്ലോ​യ്മെ​ന്‍റ് ജ​ന​റേ​ഷ​ൻ പ്രോ​ഗ്രാം (പിഎംഇജിപി) ​പ​ദ്ധ​തി പ്ര​കാ​രം ബാ​ങ്കി​ൽ നി​ന്നും സം​രം​ഭ​ക​ൻ വാ​യ്പ​യെ​ടു​ക്കു​ന്പോ​ൾ 25 മു​ത​ൽ 35 ശ​ത​മാ​നം വ​രെ സ​ബ്സി​ഡി ന​ൽ​കു​ന്നു.​
സം​സ്ഥാ​ന പ​ദ്ധ​തി വി​ഹി​ത​ത്തി​ലൂ​ടെ ഖാ​ദി ഗ്രാ​മ വ്യ​വ​സാ​യ ബോ​ർ​ഡ് "എ​ന്‍റെ ഗ്രാ​മം ’(എ​സ്. ഇ. ​ജി.​പി )പ​ദ്ധ​തി​ക്ക് ബാ​ങ്ക് മു​ഖേ​ന 50,000 മു​ത​ൽ അ​ഞ്ച് ല​ക്ഷം രൂ​പ വ​രെ മു​ത​ൽ മു​ട​ക്കി​ൽ ആ​രം​ഭി​ക്കു​ന്ന പ​ദ്ധ​തി​ക്ക് ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ന് 25 ശ​ത​മാ​ന​വും, വ​നി​ത​ക​ൾ, പി​ന്നാ​ക്ക വി​ഭാ​ഗ​ക്കാ​ർ​ക്ക് 30 ശ​ത​മാ​ന​വും, പ്ര​വാ​സി​ക​ൾ, എ​സ്​സി, എ​സ്ടി ​വി​ഭാ​ഗ​ക്കാ​ർ​ക്ക് 40 ശ​ത​മാ​ന​വും സ​ബ്സി​ഡി ന​ൽ​കും. 60 വ​യ​സ്‌​സ് വ​രെ​യു​ള്ള​വ​ർ​ക്കും വ്യ​വ​സാ​യ സം​രം​ഭം ആ​രം​ഭി​ക്കാം.
പിഎംഇജിപി വാ​യ്പാ പ​ദ്ധ​തി​ക്ക് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കേ​ണ്ട​താ​ണ്. എ​ന്‍റെ ഗ്രാ​മം അ​പേ​ക്ഷ പാ​ല​ക്കാ​ട് ജി​ല്ലാ ഖാ​ദി ഗ്രാ​മ വ്യ​വ​സാ​യ ഓ​ഫീ​സി​ൽ ന​ൽ​കാം.
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് പാ​ല​ക്കാ​ട് വെ​സ്റ്റ് ഫോ​ർ​ട്ട് റോ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജി​ല്ലാ ഖാ​ദി ഗ്രാ​മ വ്യ​വ​സാ​യ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ഫോ​ണ്‍ 0491 2534392.
പ​രി​ശീ​ല​നം
പാ​ല​ക്കാ​ട്: കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ൽ പ​ഴം, പ​ച്ച​ക്ക​റി​യി​ൽ നി​ന്നും മൂ​ല്യ വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ മെ​യ് 31 ന് ​പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ക്കു​ന്നു. താ​ത്പ​ര്യ​മു​ള്ള​വ​ർ 6282937809, 0466 2912008 ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് പ്രോ​ഗ്രാം കോ​- ഓർ​ഡി​നേ​റ്റ​ർ അ​റി​യി​ച്ചു.