"ക​ർ​ഷ​ക ഭൂ​മി​യി​ൽ ബ​ഫ​ർസോ​ണ്‍ അ​നു​വ​ദി​ക്കി​ല്ല'
Monday, June 20, 2022 12:56 AM IST
നെ​ന്മാ​റ : ഒ​രു കി​ലോ​മീ​റ്റ​ർ ബ​ഫ​ർ സോ​ണ്‍ എ​ന്ന പ​രി​സ്ഥി​തി ദു​ർ​ബ​ല പ്ര​ഖ്യാ​പ​ന​ത്തെ ക​ർ​ഷ​ക​ർ കൃ​ഷി ഭൂ​മി​യി​ൽ ന​ട​പ്പാ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല എ​ന്ന് ഒ​ലി​പ്പാ​റ​യി​ൽ ന​ട​ന്ന അ​തി​ജീ​വ​ന സ​ദ​സി​ൽ പ്ര​ഖ്യാ​പി​ച്ചു.

കി​ഫ സംസ്ഥാന ചെ​യ​ർ​മാ​ൻ അ​ല​ക്സ് ഒ​ഴു​ക​യി​ൽ അ​തി​ജീ​വ​ന സ​ദ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ​റ​ഞ്ഞു. കേ​ര​ള ഇ​ന്‍റി​പെ​ന്‍റ​ന്‍റ് ഫാ​ർ​മേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കി​ഫ) ജില്ലാ കൺവീനർ ഫാ.​സ​ജി വ​ട്ടം​കു​ളം വി​ഷ​യ​വ​ത​ര​ണം ന​ട​ത്തി.

ക​ടു​വാ സ​ങ്കേ​തം വി​സ്തൃ​ത​മാ​ക്കാ​ൻ വ​ന​മേ​ഖ​ല ഒ​ഴി​വാ​ക്കി ജ​ന​വാ​സ മേ​ഖ​ല ഉ​ൾ​പ്പെ​ടു​ത്താ​നാ​ണ് ശ്ര​മം എ​ന്ന് അ​തി​ജീ​വ​ന സ​ദ​സി​ൽ സം​സാ​രി​ച്ച വി​വി​ധ രാ​ഷ്ട്രീ​യ പ്ര​തി​നി​ധി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

പ​റ​ന്പി​ക്കു​ളം ക​ടു​വാ സ​ങ്കേ​ത​ത്തി​ന്‍റെ കോ​ർ ഏ​രി​യ​യി​ലേ​ക്ക് പ​റ​ന്പി​ക്കു​ള​ത്തു​ള്ള വ​നം​വ​കു​പ്പി​ന്‍റെ 18.30 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ തേ​ക്ക് പ്ലാ​ന്‍റേ​ഷ​നും ഒ​ഴി​വാ​ക്കി അ​യി​ലൂ​ർ വ​ണ്ടാ​ഴി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​വാ​സ മേ​ഖ​ല​ക​ൾ ഉ​ൾ​പ്പെ​ടു​ത്താ​ൻ വ​നം​വ​കു​പ്പി​ന്‍റെ തീ​വ്ര​ശ്ര​മം എ​ന്ന് ക​ർ​ഷ​ക​ർ ആ​രോ​പി​ച്ചു.

ക​ടു​വാ സ​ങ്കേ​ത​ത്തി​നു കൂ​ടു​ത​ൽ വ​ന​മേ​ഖ​ല ആ​വ​ശ്യ​മാ​ണെ​ങ്കി​ൽ പ​റ​ന്പി​ക്കു​ളം വ​ന​മേ​ഖ​ല​യി​ലു​ള്ള തേ​ക്ക് പ്ലാ​ന്‍റേ​ഷ​നു​ക​ളും തേ​ക്ക​ടി, നെ​ല്ലി​യാ​ന്പ​തി മേ​ഖ​ല​ക​ളി​ലു​ള്ള പൂ​ട്ടി​പ്പോ​യ​തും വ​നം​വ​കു​പ്പ് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ള്ള​തു​മാ​യ കാ​ടു​ക​യ​റി​യ തോ​ട്ട​ങ്ങ​ളും ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​പ​ക​രം മം​ഗ​ലം​ഡാം, ഒ​ലി​പ്പാ​റ, അ​ടി​പ്പെ​ര​ണ്ട, ക​ട​പ്പാ​റ, തു​ട​ങ്ങി​യ തി​രു​വ​ഴി​യാ​ട് ക​യ​റാ​ടി മം​ഗ​ലം​ഡാം വി​ല്ലേ​ജു​ക​ളി​ലെ ജ​ന​വാ​സ കാ​ർ​ഷി​ക മേ​ഖ​ല​ക​ളാ​ണ് ബ​ഫ​ർ സോ​ണി​ലും കോ​ർ ഏ​രി​യ​യി​ലും ഉ​ൾ​പ്പെ​ടു​ത്താ​ൻ വ​നം​വ​കു​പ്പ് വി​ജ്ഞാ​പ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

കൊ​ല്ല​ങ്കോ​ട് റേ​ഞ്ചി​ൽ ഉ​ൾ​പെ​ട്ട തേ​ക്ക​ടി പോ​ലു​ള്ള വ​ന​മേ​ഖ​ല​ക​ൾ ഒ​ഴി​വാ​ക്കി​യാ​ണ് റ​ബ്ബ​ർ, നെ​ല്ല്, വാ​ഴ, ക​മു​ക് കു​രു​മു​ള​ക് തു​ട​ങ്ങി​യ​വ കൃ​ഷി ചെ​യ്യു​ന്ന​ത്.

വ​ന​മേ​ഖ​ല​യ്ക്കു പു​റ​ത്തു​ള്ള കാ​ർ​ഷി​ക മേ​ഖ​ല​ക​ളി​ലെ സ്ഥ​ല​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്താ​നാ​ണ് ഇ​പ്പോ​ൾ ശ്ര​മം ന​ട​ക്കു​ന്ന​തെ​ന്ന് ക​ട​പ്പാ​റ, മേ​രി​ഗി​രി, മ​രു​ത​ഞ്ചേ​രി, ഒ​ലി​പ്പാ​റ, ച​ള്ള, കു​ളി​ക​ട​വ്, പൈ​ത​ല, പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ പ​റ​യു​ന്നു.

ജ​ന​വാ​സ മേ​ഖ​ല​ക​ൾ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​ലേ​ക്കാ​യി പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​നു​മ​തി​ക്കാ​യി വ​സ്തു​ത​ക​ൾ വ്യ​ക്ത​മാ​ക്കാ​തെ നെ​ല്ലി​യാ​ന്പ​തി, അ​യി​ലൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്ക് പ​റ​ന്പി​ക്കു​ളം ക​ടു​വാ സ​ങ്കേ​തം മേ​ധാ​വി​യു​ടെ ക​ത്ത് നെ​ന്മാ​റ വ​നം ഡി​വി​ഷ​ൻ വ​ഴി അ​യ​ച്ചി​ട്ടു​ണ്ട്.

അ​തി​ജീ​വ​ന യോ​ഗ​ത്തി​ന് അ​ഭി​വാ​ദ്യം അ​ർ​പ്പി​ച്ച് അ​യി​ലൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​ഘ്നേ​ഷ്, ഫാ.​ചെ​റി​യാ​ൻ ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ, ഭൂ​സം​ര​ക്ഷ​ണ സ​മി​തി ചെ​യ​ർ​മാ​ൻ എ​ൽ​ദോ​സ്, ഫാ.​ജോ​ണ്‍​സ​ണ്‍ ക​ണ്ണാം​പാ​ട​ത്തിൽ എന്നിവർ പ്രസംഗിച്ചു.

കെ.​ജെ. അ​ബ്ബാ​സ്. ലോ​ക്ക​ൽ ക​മ്മ​റ്റി സെ​ക്ര​ട്ട​റി സി.​പി. ര​ഘു, എം.​മു​സ്ലിം, ഐ​എ​ൻ​സി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷാ​ജ​ഹാ​ൻ മാ​സ്റ്റ​ർ, ബി​ജെ​പി പ്ര​തി​നി​ധി അ​നി​ൽ ആ​ലി​ങ്ക​ൽ, പ്ര​സി​ഡ​ന്‍റ് അ​ടി​പെ​ര​ണ്ട മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ ഹു​സൈ​ൻ കു​ട്ടി, എ​സ്എ​ൻ​ഡി​പി നെ​ന്മാ​റ കൗ​ണ്‍​സി​ല​ർ ച​ക്രാ​ധ​ര​ൻ, മ​ഹ​ല് ക​മ്മ​റ്റി പ്ര​തി​നി​ധി ഇ​ബ്രാ​ഹിം,

വാ​ർ​ഡ് പ്ര​തി​നി​ധി​ക​ളാ​യ മോ​ളി, ബീ​ന, മു​ഹ​മ്മ​ദ് കു​ട്ടി, വി​നോ​ദ്, ദേ​വ​ദാ​സ്, സു​മ പ​ര​മേ​ശ്വ​ര​ൻ, എ​സ്എ​ൻ​ഡി​പി പ്ര​തി​നി​ധി സോ​മ​ൻ, ര​മേ​ഷ് ചേ​വ​ക്കു​ളം എ​ന്നി​വ​ർ പങ്കെടുത്തു.