തെ​ങ്ക​ര​യി​ൽ "പ്ര​തി​ഷേ​ധ​വ​ല​യം' സമരവുമായി യൂ​ത്ത് കോ​ണ്‍​ഗ്ര​സ്
Friday, June 24, 2022 1:22 AM IST
മ​ണ്ണാ​ർ​ക്കാ​ട് : യൂ​ത്ത് കോ​ണ്‍​ഗ്ര​സ് തെ​ങ്ക​ര മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ വ​ല​യം സം​ഘ​ടി​പ്പി​ച്ചു. സോ​ണി​യ ഗാ​ന്ധി​യേ​യും രാ​ഹു​ൽ ഗാ​ന്ധി​യേ​യും ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കാ​ൻ ശ്ര​മി​ക്കു​ക​യും നേ​താ​ക്ക​ൾ​ക്കെ​തി​രേ ക​ള്ള​കേ​സു​ക​ൾ എ​ടു​ക്കു​ക​യും ചെ​യ്ത കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി​ക​ൾ​ക്കെ​തി​രേ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു സ​മ​രം.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് തെ​ങ്ക​ര മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മ​നോ​ജ് പാ​റോ​ക്കോ​ട്ടി​ൽ അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൗ​ഫ​ൽ ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഗി​രീ​ഷ് ഗു​പ്ത, മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഹ​രി​ദാ​സ് ആ​റ്റ​ക്ക​ര, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം സി.​പി. മു​ഹ​മ്മ​ദ് അ​ലി, നി​യോ​ജ​ക മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹാ​രി​സ് ത​ത്തേ​ങ്ങ​ലം പ്രസംഗിച്ചു. സാം ​കൈ​ത​ച്ചി​റ, ഗം​ഗാ​ധ​ര​ൻ ചേ​റും​കു​ളം, അ​ലി മു​സ്ലി​യ​ത്ത്, ഷ​ഹ​റ​ത്ത​ലി തു​ട​ങ്ങി​യ​വ​ർ പങ്കെടുത്തു.