ക്ഷീ​ര ക​ർ​ഷ​ക​രി​ൽനി​ന്നു പാ​ലെ​ടു​ക്കു​ന്ന​തി​നുള്ള നി​യ​ന്ത്ര​ണം പി​ൻ​വ​ലി​ക്ക​ണം : മ​ല​ബാ​ർ ഡ​യ​റി അ​സോ​സി​യേ​ഷ​ൻ
Friday, June 24, 2022 1:22 AM IST
പാ​ല​ക്കാ​ട് : അ​തി​ർ​ത്തി​മേ​ഖ​ല​ക​ളി​ൽ ക്ഷീ​ര ക​ർ​ഷ​ക​രി​ൽ നി​ന്ന് പാ​ലെ​ടു​ക്കു​ന്ന​തി​ന് മി​ൽ​മ ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് മ​ല​ബാ​ർ ഡ​യ​റി അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

നി​ശ്ചി​ത അ​ള​വി​ൽ കൂ​ടു​ത​ൽ പാ​ൽ ന​ല്കി​യാ​ൽ മി​ൽ​മ നി​ല​വി​ലെ വി​ല​യു​ടെ അ​ഞ്ച് രൂ​പ കു​റ​ക്കാ​നാ​ണ് ന​ല്കു​ന്ന​തെ​ന്നും ഇ​ത് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​ത് സം​ബ​ന്ധി​ച്ച് ക്ഷീ​ര വി​ക​സ​ന ഓ​ഫീ​സു​ക​ളി​ൽ പ​രാ​തി ന​ല്കി​യി​ട്ടും യാ​തൊ​രു ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ല.

കോവി​ഡ് കാ​ല​ത്ത് മ​ല​ബാ​ർ മി​ൽ​മ പാ​ൽ ചെ​ല​വ് കു​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ക്വാ​ട്ട​ക്ക് മു​ക​ളി​ൽ അ​ള​ക്കു​ന്ന പാ​ലി​ന് ലി​റ്റ​ർ ഒ​ന്നി​ന് പ​ത്ത് രൂ​പ കു​റ​ക്കാ​നാ​ണ് സ്വീ​ക​രി​ച്ച​ത്. നി​ല​വി​ൽ അ​ഞ്ച് രൂ​പ​യാ​ണ് കു​റ​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും മ​റ്റ് ക്ഷീ​ര സം​ഘ​ത്തി​ൽ ന​ട​പ്പി​ലാ​ക്കാ​ത്ത നി​യ​മം അ​തി​ർ​ത്തി​മേ​ഖ​ല​യി​ലെ ക്ഷീ​ര ക​ർ​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള സം​ഘ​ങ്ങ​ൾ അ​ന്യ​സം​സ്ഥാ​ന​മാ​യ ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് പാ​ൽ സം​ഭ​രി​ക്കു​ന്ന​ത് കൊ​ണ്ടാ​ണ് ഇ​ത്ത​രം നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തെ​ന്നാ​ണ് മി​ൽ​മ​യു​ടെ വാ​ദം.

എ​ന്നാ​ൽ സ​ഹ​ക​ര​ണ നി​യ​മാ​വ​ലി അ​നു​സ​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന അ​തി​ർ​ത്തി​മേ​ഖ​ല​യി​ലെ ചി​ല ക്ഷീ​ര സം​ഘ​ങ്ങ​ൾ​ക്ക് മാ​ത്രം ഇ​ത്ത​രം വാ​ദ​ത്തി​ന്‍റെ പേ​രി​ൽ മി​ൽ​മ​യു​ടെ നി​യ​ന്ത്ര​ണം നി​യ​മ​വി​രു​ദ്ധ​മാ​ണ്. നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യ ജെ.​ശി​വ​കു​മാ​ർ, വി.​കൃ​ഷ്ണ​കു​മാ​ർ, ആ​ർ.​ത്യാ​ഗ കു​മാ​ർ പ​ങ്കെ​ടു​ത്തു.