മ​ണ്ണാ​ർ​ക്കാ​ട് ഗു​ണ്ടാ ആ​ക്ര​മ​ണം; അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​ം
Friday, June 24, 2022 1:22 AM IST
മ​ണ്ണാ​ർ​ക്കാ​ട് : കോ​ട​തി​പ്പ​ടി​യി​ലെ ചാ​യ​ക്ക​ട​യി​ൽ ക​യ​റി ഗു​ണ്ടാ​അ​ക്ര​മം ന​ട​ത്തി​യ​വ​ർ​ക്കു​ള്ള അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി​യ​താ​യി മ​ണ്ണാ​ർ​ക്കാ​ട് പോ​ലീ​സ്.

കോ​ട​തി​പ്പ​ടി​യി​ൽ സി​ടി കൂ​ൾ​ബാ​ർ ന​ട​ത്തു​ന്ന നെ​ല്ലി​ക്കാ​ട്ടി​ൽ മ​ണി​ക​ണ്ഠ​ൻ (55) നെ​യാ​ണ് ചൊ​വ്വാ​ഴ്ച രാ​ത്രി പ​ത്ത് മ​ണി​ക്ക് മ​ദ്യ​ല​ഹ​രി​യി​ൽ എ​ത്തി​യ ആ​റം​ഗ സം​ഘം മ​ർ​ദ്ദി​ച്ച​ത്.
രാ​ത്രി ക​ട​യി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തു​ന്ന​തി​നി​ടെ സി​ഗ​ര​റ്റ് ചോ​ദി​ച്ച് വ​രു​ക​യും ഇ​ല്ലെ​ന്ന് പ​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് മ​ർ​ദ്ദി​ക്കു​ക​യു​മാ​യാ​യി​രു​ന്നു.

മ​ർ​ദ​ന​ത്തെ തു​ട​ർ​ന്ന് താ​ടി​യി​ൽ പ​രിക്കേ​റ്റു. തു​ട​ർ​ന്ന് സു​ഹൃ​ത്തു​ക്ക​ൾ ചേ​ർ​ന്നാ​ണ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. കോ​ട​തി​പ്പ​ടി​യി​ലും പ​രി​സ​ര​ത്തും രാ​ത്രി കാ​ല​ങ്ങ​ളി​ൽ ക​ഞ്ചാ​വ്, മ​ദ്യം വി​ല്പ്പ​ന​യും മ​റ്റും ന​ട​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

അ​ക്ര​മി​ക​ളെ കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ച​താ​യും സി​സി​ടി​വി പ​രി​ശോ​ധി​ച്ച് വ​രു​ക​യാ​ണെ​ന്നും മ​ണ്ണാ​ർ​ക്കാ​ട് സി​ഐ അ​ജി​ത്ത് കു​മാ​ർ പ​റ​ഞ്ഞു.