ഏ​ഷ്യ​ൻ പവർ ലിഫ്റ്റിംഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ മ​ണ്ണാ​ർ​ക്കാ​ട്ടു​കാ​രി​ക്ക് വെള്ളി മെ​ഡ​ൽ
Friday, June 24, 2022 1:26 AM IST
മ​ണ്ണാ​ർ​ക്കാ​ട് : ഏ​ഷ്യ​ൻ പ​വ​ർ ലി​ഫ്റ്റിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ജൂ​ണിയ​ർ (47 കി​ലോ) വി​ഭാ​ഗ​ത്തി​ൽ ഇ​ന്ത്യ​ക്ക് വേ​ണ്ടി വെ​ള്ളി മെ​ഡ​ൽ നേ​ടി മ​ണ്ണാ​ർ​ക്കാ​ട് വ​ട്ട​ന്പ​ലം സ്വ​ദേ​ശി​നി അ​ന​ഘ. ജൂ​ണ്‍ 18 മു​ത​ൽ ത​മി​ഴ്നാ​ട്ടി​ലാ​യി​രു​ന്നു മ​ത്സ​രം. 24 രാ​ജ്യ​ങ്ങ​ൾ പ​ങ്കെ​ടു​ത്തി​രു​ന്നു.

ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ രാ​ജ​സ്ഥാ​നി​ലെ ഉ​ദ​യ​പൂ​രി​ൽ ന​ട​ന്ന ദേ​ശീ​യ പ​വ​ർ ലി​ഫ്റ്റിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ സി​ൽ​വ​ർ മെ​ഡ​ൽ നേ​ടി​യ​തോ​ടെ​യാ​ണ് അ​ന​ഘ​യ്ക്ക് ഇ​ന്ത്യ​ൻ ടീ​മി​ലേ​ക്കു​ള്ള വ​ഴി തു​റ​ന്ന​ത്. കൂ​ടാ​തെ ക​ഴി​ഞ്ഞ ഏ​പ്രി​ൽ 10 മു​ത​ൽ ആ​ല​പ്പു​ഴ​യി​ൽ ന​ട​ന്ന നാ​ഷ​ണ​ൽ ക്ലാ​സി​ക്ക് പ​വ​ർ ലി​ഫ്റ്റിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ക്വാ​ട്ട​ർ വി​ഭാ​ഗ​ത്തി​ൽ ദേ​ശി​യ റെ​ക്കോേ​ർ​ഡാ​ടു​കൂ​ടി സി​ൽ​വ​ർ മെ​ഡ​ലും താ​രം ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു.

മ​ണ്ണാ​ർ​ക്കാ​ട് കു​ന്തി​പ്പു​ഴ​യി​ലു​ള്ള സ്പോ​ർ​ട്സ് റെ​സ്ലിം​ഗ് സ്പോ​ർ​ട്സ് അ​ക്കാ​ദ​മി​യി​ൽ കോ​ച്ച് മു​ഹ​മ്മ​ദ് റി​യാ​സി​ന്‍റെ കീ​ഴി​ൽ ക​ഴി​ഞ്ഞ നാലു വ​ർ​ഷ​ത്തെ ക​ഠി​ന പ​രി​ശീ​ല​ന​ത്തി​ന് ഒ​ടു​വി​ലാ​ണ് താ​ര​ത്തി​ന് ഈ ​നേ​ട്ടം കൈ​വ​രി​ക്കാ​നാ​യ​ത്.മ​ണ്ണാ​ർ​ക്കാ​ട് വ​ട്ട​ന്പ​ലം സ്വ​ദേ​ശി ഓ​ട്ടോ ഡ്രൈ​വ​ർ വാ​സു​ദേ​വ​ന്‍റെ​യും സീ​മ​യു​ടെ​യും മ​ക​ളാ​ണ് അ​ന​ഘ. എം​ഇ​എ​സ് ക​ല്ല​ടി കോ​ള​ജി​ൽ ര​ണ്ടാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ത്ഥി​നി​യാ​ണ്.