അജിത്കുമാർ വിരിയിച്ചതു "സഹസ്രദളം' കാർഷിക വിപ്ലവം
Saturday, June 25, 2022 12:55 AM IST
മം​ഗ​ലം ശ​ങ്ക​ര​ൻ​കു​ട്ടി
ഷൊ​ർ​ണൂ​ർ: വേ​റി​ട്ട കൃ​ഷി​രീ​തി​ക​ളി​ലൂ​ടെ വി​പ്ല​വം സൃ​ഷ്ടി​ക്കു​ന്ന അ​ജി​ത്കു​മാ​ർ സ​ഹ​സ്ര​ദ​ള താ​മ​ര കൃ​ഷി​യി​ലൂ​ടെ പു​തു​ച​രി​ത്ര​മെ​ഴു​തു​ന്നു.
അ​ത്യ​പൂ​ർ​വ​മാ​യി മാ​ത്രം വി​ള​യു​ന്ന സ​സ്യ​മാ​ണ് സ​ഹ​സ്ര​ദ​ള താ​മ​ര.
കേ​ര​ള​ത്തി​ന്‍റെ മ​ണ്ണി​ന്‍റെ ഘ​ട​ന ഇ​തി​ന് തീ​ർ​ത്തും അ​നു​യോ​ജ്യ​മ​ല്ലെ​ന്നി​രി​ക്കെ​യാ​ണ് അ​സാ​ധ്യ​മാ​യ​തി​നെ സാ​ധ്യ​മാ​ക്കി തീ​ർ​ത്ത് പാ​വു​ക്കോ​ണം അ​ട​വ​ക്കാ​ട്ട് അ​ജി​ത് കു​മാ​ർ ആ​യി​രം ഇ​ത​ളു​ള്ള താ​മ​ര കൃ​ഷി വി​ജ​യ​ക​ര​മാ​യി ന​ട​ത്തു​ന്ന​ത്.
അ​ജി​ത് കു​മാ​റി​ന്‍റെ ചെ​റി​യ കു​ള​ത്തി​ൽ സൂ​ര്യ​നെ നോ​ക്കി നി​റ​യെ സ​ഹ​സ്ര​ദ​ള പ​ത്മ​ങ്ങ​ളാ​ണ്. കൂ​വ കൃ​ഷി​യി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ക​ർ​ഷ​ക​നാ​ണ് ഇ​ദ്ദേ​ഹം.
സം​സ്ഥാ​ന​ത്ത് കി​ഴ​ങ്ങ് വ​ർ​ഗ ഗ​വേ​ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ലെ​ല്ലാം ക​യ​റി​യി​റ​ങ്ങി പു​തി​യ കി​ഴ​ങ്ങ് വ​ർ​ഗ​ങ്ങ​ൾ പ​രീ​ക്ഷി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ആ​യി​രം ഇ​ത​ളു​ക​ൾ വി​രി​യു​ന്ന താ​മ​ര അ​ജി​തി​ന്‍റെ ക​ണ്ണി​ൽ പ്പെ​ട്ട​ത്.
ഒ​രു താ​മ​ര വി​ത്ത് 2000 രൂ​പ ന​ൽ​കി ഇ​ദ്ദേ​ഹം വാ​ങ്ങി​യ​ത് ഒ​രു കൗ​തു​ക​ത്തി​നാ​ണ്.
ഇ​പ്പോ​ൾ കൂ​വ​യ്ക്കും ക​സ്തൂ​രി മ​ഞ്ഞ​ളി​നും സു​മോ ക​പ്പ​യ്ക്കു​മൊ​ക്കെ ഒ​പ്പം താ​മ​ര​ക്കൃ​ഷി കൂ​ടി വ്യാ​പ​ക​മാ​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് അ​ജി​ത്.
മേ​ഖ​ല​യി​ൽ സ​ഹ​സ്ര​ദ​ള താ​മ​ര​ക​ൾ വ്യാ​പ​ക​മാ​യി വി​രി​യു​ന്ന​ത് ആ​ദ്യ​മാ​യാ​ണെ​ന്ന് അ​ജി​ത് പ​റ​യു​ന്നു.
സ​ഹ​സ്ര​ദ​ള പ​ത്മ​ത്തി​ന് വി​പ​ണി​യി​ൽ ആ​വ​ശ്യ​ക്കാ​ർ ഏ​റെ​യു​ണ്ട്.
സ്വ​ന്തം കൃ​ഷി​യി​ട​ത്തി​നു പു​റ​മേ പാ​ട്ട​ത്തി​നെ​ടു​ത്ത സ്ഥ​ല​ങ്ങ​ളി​ൽ കൂ​വ കൃ​ഷി ചെ​യ്താ​ണ് അ​ജി​ത് സ്വ​ന്തം ജീ​വി​ത പാ​ത വെ​ട്ടി​ത്തു​റ​ന്ന​ത്. പ്ര​ള​യ​വും കോ​വി​ഡ് കാ​ല​വും ക​ഴി​ഞ്ഞി​ട്ടും കൂ​വ ച​തി​ച്ചി​ല്ല.
മി​ക​ച്ച വി​ള ത​ന്നെ ത​ന്നു. കൂ​ടു​ത​ൽ പ​രി​പാ​ല​നം വേ​ണ്ടാ​ത്ത കൃ​ഷി എ​ന്ന നി​ല​യി​ൽ കോ​വി​ഡ് ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്തും പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യി​ല്ല.
പി​ന്നീ​ട് ക​സ്തൂ​രി മ​ഞ്ഞ​ളും കു​ർ​ക്കു​മി​ൻ സാ​ന്നി​ധ്യം കൂ​ടു​ത​ലു​ള്ള മ​ഞ്ഞ​ൾ ഇ​ന​ങ്ങ​ളു​മൊ​ക്കെ​യാ​യി കൃ​ഷി.
ഇ​തി​നി​ടെ സു​മോ ക​പ്പ, പ്ര​മേ​ഹ രോ​ഗി​ക​ൾ​ക്ക് ക​ഴി​ക്കാ​വു​ന്ന​തെ​ന്ന് പ​റ​യ​പ്പെ​ടു​ന്ന മ​ര​ച്ചീ​നി ഇ​നം ഇ​വ​യൊ​ക്കെ കൃ​ഷി ചെ​യ്തു.
സ​ഹ​സ്ര​ദ​ള പ​ത്മം ചെ​റി​യ ക​ണ്ടെ​യ്ന​റു​ക​ളി​ൽ മു​ള​പ്പി​ച്ച് വി​പ​ണി ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ഈ​യു​വ​ക​ർ​ഷ​ക​ൻ.
ഷൊ​ർ​ണൂ​ർ കു​ള​പ്പു​ള്ളി​യി​ൽ പാ​ട്ട​ത്തി​നെ​ടു​ത്ത സ്ഥ​ല​ത്താ​ണ് താ​മ​ര​ക്കൃ​ഷി ന​ട​ത്തു​ന്ന​ത്.