ലൈ​സ​ൻ​സ് ഇ​ല്ലാ​തെ പ്ര​വ​ർ​ത്തി​ച്ച ശി​ശു സം​ര​ക്ഷ​ണ കേ​ന്ദ്രം അ​ട​ച്ചു
Saturday, June 25, 2022 12:57 AM IST
കോ​യ​ന്പ​ത്തൂ​ർ: ലൈ​സ​ൻ​സ് ഇ​ല്ലാ​തെ പ്ര​വ​ർ​ത്തി​ച്ച ശി​ശു സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലെ 18 കു​ട്ടി​ക​ളെ മ​റ്റൊ​രു ആ​ശ്ര​മ​ത്തി​ലേ​ക്ക് മാ​റ്റി. മ​ധു​ക്ക​ര സീ​ര​പ്പാ​ള​യം റോ​ഡ് അ​ണ്ണാ ന​ഗ​റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പു​ട്രി​ടം കൊ​ണ്ടീ​ശ്വ​ര​ർ ആ​ശ്ര​മ​ത്തി​ലെ കു​ട്ടി​ക​ളെ​യാ​ണ് മാ​റ്റി​യ​ത്.
വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്ത് സം​ഘ​ട​ന​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ശ്ര​മ​ത്തി​ന്‍റെ ര​ക്ഷാ​ധി​കാ​രി ബി​ജെ​പി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കൃ​ഷ്ണ​സ്വാ​മി​യാ​ണ്.
ക​ഴി​ഞ്ഞ 10 വ​ർ​ഷ​മാ​യി ആ​ശ്ര​മ​ത്തി​ന്‍റെ ലൈ​സ​ൻ​സ് പു​തു​ക്കി​യി​ട്ടി​ല്ലെ​ന്ന് ശി​ശു​സം​ര​ക്ഷ​ണ വ​കു​പ്പ് അ​ധി​കൃ​ത​ർ​ക്ക് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഓ​ഫീ​സ​ർ​മാ​രാ​യ മ​തി​യ​ഴ​ക​ൻ, പ​വി​ത്ര ദേ​വി എ​ന്നി​വ​ർ ആ​ശ്ര​മ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ലൈ​സ​ൻ​സ് പു​തു​ക്കി​യി​ട്ടി​ല്ലെ​ന്ന് ക​ണ്ടെ​ത്തു​ക​യും, ആ​ശ്ര​മം അ​ട​ച്ചി​ടാ​ൻ നി​ർ​ദേ​ശം ന​ൽ​കു​ക​യു​മാ​യി​രു​ന്നു. ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന അ​ന്തേ​വാ​സി​ക​ളാ​യ 18 കു​ട്ടി​ക​ളെ മ​റ്റൊ​രാ​ശ്ര​മ​ത്തി​ലേ​ക്ക് മാ​റ്റി.