കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യാ​ൻ ന​ട​പ​ടി​യെ​ടു​ക്കും
Saturday, June 25, 2022 12:57 AM IST
കോ​യ​ന്പ​ത്തൂ​ർ: കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലു​ൾ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​ഴ്ചയി​ലൊ​രി​ക്ക​ൽ കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യാ​ൻ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് കോ​ർ​പ​റേ​ഷ​ൻ ക​മ്മീ​ഷ​ണ​ർ പ്ര​താ​പ് അ​റി​യി​ച്ചു. കോ​ർ​പ​റേ​ഷ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ ശി​രു​വാ​ണി ഡാ​മി​ൽ നി​ന്നെ​ടു​ക്കു​ന്ന വെ​ള്ള​ത്തി​ന്‍റെ അ​ള​വ് കേ​ര​ള ഗ​വ​ണ്‍​മെ​ന്‍റ് കു​റ​ച്ച​തി​നെ തു​ട​ർ​ന്ന് കോ​ർ​പ​റേ​ഷ​നി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന വെ​ള്ള​ത്തി​ന്‍റെ അ​ള​വ് കു​റ​ച്ചി​രി​ക്കു​ക​യാ​ണ്.
പി​ല്ലൂ​ർ ഡാ​മി​ൽ നി​ന്നും മ​റ്റും വെ​ള്ള​മെ​ടു​ത്താ​ണ് കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്ന​ത്. വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്ന​ത് സം​ബ​ന്ധി​ച്ച് ഇ​രു സം​സ്ഥാ​ന​ങ്ങ​ളും സം​സാ​രി​ച്ച​തി​നെ തു​ട​ർ​ന്ന് ഡാ​മി​ൽ നി​ന്നും തു​റ​ന്നു വി​ടു​ന്ന വെ​ള്ള​ത്തി​ന്‍റെ അ​ള​വ് വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. കോ​ർ​പ്പ​റേ​ഷ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​ഴ്ച​യി​ലൊ​രി​ക്ക​ൽ കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യാ​ൻ ന​ട​പ​ടി​യെ​ടു​ത്തി​ട്ടു​ണ്ടെ​ന്ന് ക​മ്മീ​ഷ​ണ​ർ പ്ര​താ​പ് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.