മ​ത​സ്പ​ർ​ധ​യു​ണ്ടാ​ക്കാ​ൻ ശ്ര​മം: ഭാ​ര​ത്‌സേ​ന സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​റ​സ്റ്റ​ിൽ
Sunday, June 26, 2022 12:54 AM IST
കോ​യ​ന്പ​ത്തൂ​ർ : ഇ​രു മ​ത​വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ സ്പ​ർ​ധ​യു​ണ്ടാ​ക്കാ​ൻ ശ്ര​മി​ച്ച ഭാ​ര​ത് സേ​ന സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ഭാ​ര​ത് സേ​ന ഭാ​ര​വാ​ഹി വാ​സു​വി​നെ​യാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്. ര​ത്ന​പു​രി സു​ന്ന​ത്ത് ജ​മാ​അ​ത്ത് മ​സൂ​ദി​ക്കു മു​ന്നി​ൽ എ​സ്ഡി​പി​ഐ​യു​ടെ കൊ​ടി​യു​ടെ സ​മീ​പ​ത്താ​യി വാ​സു​ഭാ​ര​ത് സേ​ന​യു​ടെ കൊ​ടി​കു​ത്തി​യ​തി​നെ തു​ട​ർ​ന്ന് ഇ​രു​വി​ഭാ​ഗ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ ത​ർ​ക്ക​മു​ണ്ടാ​വു​ക​യുംു സം​ഘ​ർ​ഷാ​വ​സ്ഥ​യ്ക്ക് കാ​ര​ണ​മാ​വു​ക​യും ചെ​യ്ത​തി​നെ തു​ട​ർ​ന്ന് വാ​സു​വി​നെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്യു​ക​യാ​യി​രു​ന്നു.