ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ബാ​ല​പാ​ഠ​ങ്ങ​ൾ പ​ക​ർ​ന്ന് സ്കൂ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്
Sunday, June 26, 2022 12:54 AM IST
മ​ണ്ണാ​ർ​ക്കാ​ട് : പു​തി​യ അ​ധ്യാ​യ​ന വ​ർ​ഷ​ത്തെ ടി​എ​എം​യു​പി സ്കൂ​ൾ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് സ​മാ​പി​ച്ചു. എ​ട്ട് സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് മ​ത്സ​ര രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ എ​ല്ലാ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പാ​ലി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു ഇ​ല​ക്ഷ​ൻ. എ​ല്ലാ​വ​ർ​ക്കും പ്ര​ത്യേ​കം ചി​ഹ്നം അ​നു​വ​ദി​ച്ചു. മൂ​ന്നാം ക്ലാ​സ് മു​ത​ൽ ഏ​ഴാം ക്ലാ​സ് വ​രേ​യു​ള്ള മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​മാ​ണ് വോ​ട്ട​വ​കാ​ശം ഉ​ണ്ടാ​യി​രു​ന്ന​ത്.

മീ​റ്റ് ദ ​കാ​ന്‍റി​ഡേ​റ്റ്സ് എ​ന്ന പേ​രി​ൽ വോ​ട്ട​ർ​മാ​രു​മാ​യി സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് സം​വ​ദി​ക്കാ​ൻ പ്ര​ത്യേ​ക പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ച്ചു. ഈ ​പ​രി​പാ​ടി​യി​ൽ വെ​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി ക്ര​മ​ങ്ങ​ളും ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ളും ബോ​ധ​വ​ത്ക​രി​ച്ചു.സ്കൂ​ൾ അ​സം​ബ്ലി ഹാ​ളി​ലാ​ണ് പോ​ളിം​ഗ് സ്റ്റേ​ഷ​ൻ ഒ​രു​ക്കി​യി​രു​ന്ന​ത്. ബാ​ല​റ്റ് പേ​പ്പ​റി​ന് പ​ക​രം ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് മി​ഷീ​ൻ ഉ​പ​യോ​ഗി​ച്ച് ന​ട​ത്തി​യ തെ​ര​ഞ്ഞെ​ടു​പ്പ് കു​ട്ടി​ക​ൾ​ക്ക് പു​തി​യ അ​നു​ഭ​വ​മാ​യി.

പ്ര​ത്യേ​ക ട്രെ​യി​നിം​ഗ് ന​ല്കി​യ സ്റ്റു​ഡ​ൻ​സ് പോ​ലീ​സാ​ണ് വോ​ട്ട​ർ​മാ​രെ നി​യ​ന്ത്രി​ച്ച​ത്. സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ടി.​പി. സ​ഷീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​ല​ക്ഷ​ൻ ന​ട​പ​ടി​ക​ൾ മു​ന്നോ​ട്ട് പോ​യ​ത്. സാ​മൂ​ഹ്യ ശാ​സ്ത്രം സ​ബ്ജ​ക്ട് കൗ​ണ്‍​സി​ൽ ക​ണ്‍​വീ​ന​ർ കെ.​റ​ഹി​യാ​ന​ത്ത് പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​റാ​യി​രു​ന്നു.

ടി.​കെ. അ​ഷ​റ​ഫ് (ഫ​സ്റ്റ് പോ​ളിം​ഗ് ഓ​ഫീ​സ​ർ), പി.​എ. മ​മ്മ​ദ് (സെ​ക്ക​ന്‍റ് പോ​ളിം​ഗ് ഓ​ഫീ​സ​ർ) പി.​ഫെ​ബീ​ന (തേ​ർ​ഡ് പോ​ളിം​ഗ് ഓ​ഫീ​സ​ർ), കെ.​ജു​നൈ​ദ് (ഐ​ടി കോ​ഡി​നേ​ഷ​ൻ) എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.സ്കൂ​ൾ ലീ​ഡ​റാ​യി കെ.​എ​ൻ.​അ​മാ​ൻ, ഡെ​പ്യൂ​ട്ടി ലീ​ഡ​റാ​യി പി.​എ. മു​ഹ​മ്മ​ദ് അ​ൽ​താ​ഫി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. നാ​ള​ത്തെ ജ​ന​റ​ൽ അ​സം​ബ്ലി​യി​ൽ വ​ച്ച് പു​തി​യ സാ​ര​ഥി​ക​ൾ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് ചു​മ​ത​ല ഏ​ല്ക്കും.