കേ​യി​യോ​ട്ടി​ൽ ബ്രാ​ഞ്ച് ക​നാ​ൽ ക​വി​ഞ്ഞ് ജ​ലം റോ​ഡി​ലൊ​ഴു​കി പാ​ഴാ​വു​ന്നു
Sunday, June 26, 2022 12:56 AM IST
ചി​റ്റൂ​ർ : മൂ​ല​ത്ത​റ ഇ​ട​തു​ക​നാ​ലി​ൽ നി​ന്നും കേ​കി​യോ​ട് ബ്രാ​ഞ്ചി ക​നാ​ലി​ലേ​ക്ക് എ​ത്തു​ന്ന ഓ​വു​ചാ​ൽ അ​ട​ഞ്ഞ് ജ​ലം സ​മീ​പ വീ​ടു​ക​ളി​ലേ​ക്കും റോ​ഡി​ലേ​ക്കും ഒ​ഴു​കി പാ​ഴാ​കു​ന്ന​തു ത​ട​യാ​ൻ ജ​ല​സേ​ച​ന വ​കു​പ്പ് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക​ർ. കാ​ല​വ​ർ​ഷം ആ​രം​ഭി​ച്ച് മൂ​ന്നാ​ഴ്ച്ച ക​ഴി​ഞ്ഞി​ട്ടും മ​ഴ പെ​യ്യാ​ത്ത​തി​നാ​ൽ ക​നാ​ൽ വെ​ള്ള​ത്തെ ആ​ശ്ര​യി​ച്ചാ​ണ് നെ​ൽ​കൃ​ഷി തു​ട​ങ്ങി​യി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞാ​ഴ്ച ഒ​രാ​ഴ്ച്ച​യാ​യും ജ​ല​ചോ​ർ​ച്ച കാ​ര​ണം ക​നാ​ലി​ന്‍റെ വാ​ല​റ്റ പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം എ​ത്താ​ത്ത​തി​നാ​ൽ ഞാ​റു പാ​ക​ൽ ഇ​നി​യും തു​ട​ങ്ങി​യി​ട്ടി​ല്ല.

ഞാ​റു പാ​ക​ൽ ഇ​നി​യും വൈ​കി​യാ​ൽ കൊ​യ്ത്തും വൈ​കു​മെ​ന്ന​ത് ക​ർ​ഷ​ക​രെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്നു​ണ്ട്. കേ​യി​യോ​ട് പ​ട്ട​ഞ്ചേ​രി പ്ര​ധാ​ന പാ​ത​യി​ൽ ഒ​രാ​ഴ്ച​യോ​ളം ക​നാ​ൽ വെ​ള്ളം ഒ​ഴു​കു​ന്ന​തി​നാ​ൽ വ​ഴു​ത​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത് കാ​ൽ​ന​ട മ​റ്റും ഇ​രു​ച​ക്ര​വാ​ഹ​ന​സ​ഞ്ചാ​രി​ക​ൾ​ക്ക് അ​പ​ക​ട ഭീ​ഷ​ണി​യാ​യി​രി​ക്കു​ക​യാ​ണ്.കൂ​ടാ​തെ ആ​റു മാ​സം മു​ന്പ് ന​വീ​ക​രി​ച്ച റോ​ഡും ടാ​റി​ള​കി തു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്.