കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി ക​നാ​ൽ പാ​ല​ത്തി​ൽ ടോ​റ​സ് ലോ​റി കു​ടു​ങ്ങി
Sunday, June 26, 2022 12:58 AM IST
ക​ല്ല​ടി​ക്കോ​ട് : കോ​ഴി​ക്കോ​ട് ദേ​ശീ​യ പാ​ത​യി​ലെ നി​ർ​മാ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ക​ല്ല​ടി​ക്കോ​ട്ടെ ക​നാ​ൽ പാ​ല​ത്തി​ൽ വൈ​ദ്യു​തി ട്രാ​ൻ​സ്ഫോ​ർ​മ​റും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി വ​ന്ന ഭീ​മ​ൻ ടോ​റ​സ് കു​ടു​ങ്ങി ഏ​റെ നേ​രം ഗ​താ​ഗ​തം ത​ട​സ​പെ​ട്ടു.

പ്ര​ധാ​ന റോ​ഡി​ലെ ക​നാ​ൽ പാ​ലം പൊ​ളി​ച്ച് നി​ർ​മ്മാ​ണം ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​രു​വ​ശ​ത്തും കൂ​ടെ​യു​ള്ള അ​നു​ബ​ന്ധ റോ​ഡി​ലൂ​ടെ​യാ​ണ് വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു വി​ടു​ന്ന​ത്. 8 അ​ടി മാ​ത്രം വീ​തി​യു​ള്ള പു​തി​യ പാ​ല​ത്തി​ലൂ​ടെ ടാ​ങ്ക​റ​കു​ക​ൾ​ക്കും ടോ​റ​സ് പോ​ലെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്കും ക​ട​ന്നു​പോ​കാ​ൻ പ്ര​യാ​സ​മാ​ണ്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.30തോ​ടെ​യാ​ണ് ടോ​റ​സ് പാ​ല​ത്തി​ൽ കു​ടു​ങ്ങി ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ട​ത്. വീ​തി​കു​റ​ഞ്ഞ പ​ല​ത്തി​ലൂ​ടെ കാ​ൽ​ന​ട യാ​ത്ര​പോ​ലും സാ​ധ്യ​മ​ല്ല. എ​തി​രെ വാ​ഹ​നം വ​ന്നാ​ൽ കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ വാ​ഹ​നം ക​ട​ന്നു പോ​കു​ന്ന​തു​വ​രെ മാ​റി നി​ല്ക്കു​ക​യോ അ​ല്ലെ​ങ്കി​ൽ ആ​ളു​ക​ൾ ക​ട​ന്നു പോ​കു​ന്ന​തു​വ​രെ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ടു​ക​യോ ചെ​യ്യേ​ണ്ടി​വ​രു​ന്നു. അ​പ​ക​ട സാ​ധ്യ​ത ഏ​റെ​യു​ള്ള ഈ ​ഭാ​ഗ​ത്ത് താ​ല്ക്കാ​ലി​ക ന​ട​പ്പാ​ലം നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.