വ​ട​ക്ക​ഞ്ചേ​രി​യി​ൽ യു​വ​ജ​ന​ങ്ങ​ളു​ടെ കൂ​റ്റ​ൻ പ്ര​തി​ഷേധ​റാ​ലി​യും സ​മ്മേ​ള​ന​വും
Monday, June 27, 2022 12:42 AM IST
വ​ട​ക്ക​ഞ്ചേ​രി: കേ​ന്ദ്ര​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​ദ്രോ​ഹ ന​യ​ങ്ങ​ൾ​ക്കെ​തി​രെ കെ ​സി വൈ ​എം രൂ​പ​ത സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ൽ കൂ​റ്റ​ൻ പ്ര​തി​ഷേ​ധ റാ​ലി ന​ട​ത്തി.

ടൗ​ണി​നെ വി​റ​പ്പി​ക്കും വി​ധം ഉ​ച്ചൈ​സ്ത​ര​മു​ള്ള മു​ദ്രാ​വാ​ക്യ വി​ളി​ക​ൾ സ​ർ​ക്കാ​രു​ക​ളു​ടെ തെ​റ്റാ​യ ന​യ​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള യു​വ​ജ​ന​ങ്ങ​ളു​ടെ ശ​ക്ത​മാ​യ താ​ക്കീ​താ​യി മാ​റി.

രൂ​പ​ത​യി​ലെ വി​വി​ധ യൂ​ണി​റ്റു​ക​ളി​ൽ നി​ന്നാ​യി നൂ​റു​ക​ണ​ക്കി​ന് യു​വാ​ക്ക​ൾ പ​ങ്കെ​ടു​ത്ത റാ​ലി ലൂ​ർ​ദ്ദ്മാ​താ ഫൊ​റോ​ന ദേ​വാ​ല​യ​ങ്ക​ണ​ത്തി​ൽ നി​ന്ന് ആ​രം​ഭി​ച്ച് ടൗ​ണ്‍ ചു​റ്റി സ​മാ​പി​ച്ചു.

മ​ല​യോ​ര ജ​ന​ത​യെ കു​ടി​യി​റ​ക്കു​ന്ന ബ​ഫ​ർ​സോ​ണ്‍ പ്ര​ഖ്യാ​പ​ന​ത്തി​നെ​തി​രെ​യും കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ വി​ക​ല​മാ​യ മ​ദ്യ ന​യ​ത്തി​നെ​തി​രെ​യു​മാ​യി​രു​ന്നു പ്ര​തി​ഷേ​ധ റാ​ലി.

രൂ​പ​താ പ്ര​സി​ഡ​ന്‍റ് സ​നോ​ജ് നെ​ല്ലി​ക്കാ​മ​ല പ​താ​ക ഉ​യ​ർ​ത്തി. തു​ട​ർ​ന്ന് പാ​രി​ഷ് ഹാ​ളി​ൽ സം​ഘ​ട​ന​യു​ടെ സ്വ​ർ​ഗീ​യ മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ തോ​മ​സ് മൂ​ർ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ന​ട​ന്നു.
കെ​സി​വൈ​എം സം​സ്ഥാ​ന മു​ൻ ഡ​യ​റ​ക്ട​റും വ​ട​ക്ക​ഞ്ചേ​രി ഫൊ​റോ​ന വി​കാ​രി​യു​മാ​യ ഫാ.​ജെ​യ്സ​ണ്‍ കൊ​ള്ള​ന്നൂ​ർ പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

രൂ​പ​താ പ്ര​സി​ഡ​ന്‍റ് സ​നോ​ജ് നെ​ല്ലി​ക്കാ​മ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ ​സി വൈ ​എം മു​ൻ പ്ര​സി​ഡ​ന്‍റ് സി​ജോ അ​ന്പാ​ട്ട് മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ടോ​ണി അ​റ​ക്ക​ൽ ആ​മു​ഖ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി.

ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ. ​ജ​യ്ജി​ൻ വെ​ള്ളി​യാം​ക​ണ്ട​ത്തി​ൽ, സം​സ്ഥാ​ന സി​ൻ​ഡി​ക്കേ​റ്റ് അം​ഗം എ​ബി​ൻ ക​ണി​വ​യ​ലി​ൽ, രൂ​പ​ത ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ കീ​ർ​ത്ത​ന എ​ഫ്സി​സി, വ​ട​ക്ക​ഞ്ചേ​രി ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ജി​ത്ത് ജോ​യ്, രൂ​പ​ത വൈ​സ് പ്ര​സി​ഡ​ന്‍റ് ടീ​ന തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

രൂ​പ​ത ജ​ന​റ​ൽ​സെ​ക്ര​ട്ട​റി അ​ഭി​ഷേ​ക് പു​ന്നാം​ത​ട​ത്തി​ൽ സ്വാ​ഗ​ത​വും സം​സ്ഥാ​ന സി​ൻ​ഡി​ക്കേ​റ്റ് അം​ഗം ധ​ന്യ​മോ​ൾ വ​ർ​ഗീ​സ് ന​ന്ദി​യും പ​റ​ഞ്ഞു. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും സ്നേ​ഹ​വി​രു​ന്നും ഒ​രു​ക്കി​യി​രു​ന്നു.