പ​ക​ർ​ച്ചവ്യാ​ധി​ക​ൾ​ക്കെ​തി​രേ ജാ​ഗ്ര​ത പാലിക്കണം: ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ
Tuesday, June 28, 2022 12:19 AM IST
പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ പ​നി, വ​യ​റി​ള​ക്ക രോ​ഗ​ങ്ങ​ൾ, എ​ലി​പ്പ​നി, ഡെ​ങ്കി​പ്പ​നി, ചി​ക്ക​ൻ പോ​ക്സ് എ​ന്നി​വ റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ത്യേ​കം ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ (ആ​രോ​ഗ്യം) നി​ർ​ദേ​ശി​ച്ചു.
എ​ലി​പ്പ​നി ത​ട​യു​ന്ന​തി​ന് ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി​ക​ളി​ലും മ​ലി​ന​ജ​ലം, ചെ​ളി​യി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ, ക​ന്നു​കാ​ലി​ക​ളെ പ​രി​പാ​ലി​ക്കു​ന്ന​വ​ർ ഗം​ബൂ​ട്ട്, കൈ​യു​റ ധ​രി​ച്ച് പ്ര​തി​രോ​ധ ഗു​ളി​ക​ക​ൾ ക​ഴി​ക്ക​ണം.
കു​ട്ടി​ക​ൾ കെ​ട്ടി​ക്കി​ട​ക്കു​ന്ന​തും മ​ലി​ന​മാ​യ വെ​ള്ള​ക്കെ​ട്ടു​ക​ളി​ൽ ക​ളി​ക്ക​രു​ത്.
ഇ​ട​വി​ട്ടു​ള്ള മ​ഴ ഈ​ഡി​സ് കൊ​തു​ക​ളു​ടെ പ്ര​ജ​ന​ത്തി​ന് സാ​ധ്യ​ത കൂ​ടു​ത​ലാ​യ​തി​നാ​ൽ ആ​ഴ്ച​യി​ൽ ഒ​രു ദി​വ​സം ഡ്രൈ ​ഡേ ആ​ച​രി​ക്ക​ണം.
മ​ഴ​വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള ഉ​റ​വി​ട​ങ്ങ​ൾ ന​ശി​പ്പി​ക്ക​ണം.
വ​യ​റി​ള​ക്ക രോ​ഗ​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​ൻ കു​ടി​വെ​ള്ളം, ഭ​ക്ഷ​ണ ശു​ചി​ത്വ​ത്തി​ന് ഉൗ​ന്ന​ൽ ന​ൽ​ക​ണം.
കു​ടി​ക്കാ​ൻ തി​ള​പ്പി​ച്ചാ​റ്റി​യ വെ​ള്ളം മാ​ത്രം കു​ടി​ക്കു​ക. വ​യ​റി​ള​ക്ക രോ​ഗ​ങ്ങ​ൾ പി​ടി​പെ​ട്ടാ​ൽ കു​ട്ടി​ക​ളി​ൽ നി​ർ​ജ​ലീ​ക​ര​ണം ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ പാ​നീ​യ ചി​കി​ത്സ ഉ​റ​പ്പു​വ​രു​ത്ത​ണം.