കാ​രാ​ക്കു​ർ​ശി സ്കൂളി​ൽ തെ​രു​വു​നാ​യ ശ​ല്യം
Tuesday, June 28, 2022 12:21 AM IST
ക​ല്ല​ടി​ക്കോ​ട് : കാ​രാ​ക്കു​ർ​ശി ഗ​വ. ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ളി​ൽ തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യം രൂ​ക്ഷം.
സ്കൂ​ളു​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ക​യും പ്ല​സ് വ​ണ്‍ പ​രീ​ക്ഷ ആ​രം​ഭി​ക്കു​ക​യും ചെ​യ്ത​തോ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് കു​ട്ടി​ക​ളാ​ണ് വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി സ്കൂ​ളി​ൽ എ​ത്തു​ന്ന​ത്. ഹൈ​സ്കൂ​ളി​നും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​ക്കും മ​ധ്യേ​യു​ള്ള മൈ​താ​ന​ത്താ​ണ് നാ​യ​ക​ൾ അ​ല​ഞ്ഞു തി​രി​യു​ന്ന​ത്.
കു​ട്ടി​ക​ൾ ക​ളി​ക്കാ​ൻ പോ​ലും ഭ​യ​പ്പെ​ടു​ക​യാ​ണ്. നാ​യ​ക​ൾ കൂ​ട്ടം കൂ​ടി​യാ​ണ് കു​ട്ടി​ക​ളു​ടെ നേ​രെ കു​ര​ച്ചു​ചാ​ടു​ന്ന​ത്.
ക്ളാ​സ് റൂ​മി​ലും വ​രാ​ന്ത​യി​ലും നാ​യ​ക​ൾ ക​യ​റി​ക്കി​ട​ക്കു​ന്ന​തും പ​തി​വാ​ണ്. ചെ​റി​യ കു​ട്ടി​ക​ൾ പേ​ടി​ച്ച് ക്ലാ​സി​ൽ നി​ന്നു​പോ​ലും പു​റ​ത്തി​റ​ങ്ങാ​റി​ല്ല. തെ​രു​വു നാ​യ​ക​ളെ ആ​ദ്യ​മൊ​ക്കെ പ​ഞ്ചാ​യ​ത്ത് പി​ടി​ച്ചു​കൊ​ണ്ടു പോ​കു​ക​യോ കൊ​ല്ലു​ക​യോ ചെ​യ്തി​രു​ന്നു.
എ​ന്നാ​ൽ പു​തി​യ നി​യ​മം വ​ന്ന​തോ​ടെ പ​ഞ്ചാ​യ​ത്തും പി​ന്നോ​ട്ട് മാ​റി. ഇ​തോ​ടെ നാ​യ​ക​ൾ പെ​റ്റു പെ​രു​കു​ക​യും കു​ട്ടി​ക​ൾ​ക്കും നാ​ട്ടു​കാ​ർ​ക്കും ശ​ല്യ​മാ​യി തീ​രു​ക​യും ചെ​യ്തു. കാ​രാ​കു​ർ​ശി​യു​ടെ പ​ല​ഭാ​ഗ​ത്തും തെ​രു​വ് നാ​യ​ക​ൾ ശ​ല്യ​മാ​യി അ​ല​ഞ്ഞു തി​രി​ഞ്ഞ് ന​ട​ക്കു​ന്നു​ണ്ട്.
തെ​രു​വു നാ​യ​ക​ളെ പി​ടി​ച്ചു​കൊ​ണ്ടു പോ​കാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം ശ​ക്ത​മാ​യി​ട്ടു​ണ്ട്.