വ​ട​ക്ക​ഞ്ചേ​രിയിലെ അ​ന​ധി​കൃ​ത സ്വ​ർ​ണ വ്യാ​പാ​രം നി​യ​ന്ത്രി​ക്ക​ണം; ഗോ​ൾ​ഡ് ആ​ൻ​ഡ് സി​ൽ​വ​ർ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ
Tuesday, June 28, 2022 12:21 AM IST
വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ലെ അ​ന​ധി​കൃ​ത സ്വ​ർ​ണ​വ്യാ​പാ​രം നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന് ഓ​ൾ കേ​ര​ള ഗോ​ൾ​ഡ് ആ​ൻ​ഡ് സി​ൽ​വ​ർ മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ വ​ട​ക്ക​ഞ്ചേ​രി യൂ​ണി​റ്റ് ജ​ന​റ​ൽ ബോ​ഡി യോ​ഗം സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
ജിഎ​സ്ടി ​ര​ജി​സ്ട്രേ​ഷ​നോ മ​റ്റു വ്യാ​പാ​ര ലൈ​സ​ൻ​സു​ക​ളോ ഇ​ല്ലാ​തെ നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ളാ​ണ് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ വാ​ങ്ങു​ക​യും വി​ൽ​ക്കു​ക​യും ചെ​യു​ന്ന​ത്. സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​ണ​യം​വ​ച്ച ആ​ഭ​ര​ണ​ങ്ങ​ൾ തി​രി​ച്ചെ​ടു​ക്കാ​ൻ പ​ണം ന​ൽ​കി സ​ഹാ​യി​ച്ച് കു​റ​ഞ്ഞ വി​ല​യ്ക്ക് സ്വ​ർ​ണം തി​രി​ച്ചെ​ടു​ത്ത് ഉ​പ​ഭോ​ക്താ​ക്ക​ളെ വ​ഞ്ചി​ക്കു​ന്ന സം​ഘ​ങ്ങ​ൾ വ്യാ​പ​ക​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.
യോ​ഗ​ത്തി​ൽ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് കെ.എം. ജ​ലീ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.എ​സ്. ന​ന്ദ​കു​മാ​ർ റി​പ്പോ​ർ​ട്ടുംട്ര​ഷ​റ​ർ എം.​വി. ശി​വ​ദാ​സ് ക​ണ​ക്കു​ക​ളും അ​വ​ത​രി​പ്പി​ച്ചു.
ഭാ​ര​വാ​ഹി​ക​ളാ​യി എം.​സി. ജോ​സ് ര​ക്ഷാ​ധി​കാ​രി, കെ.​എം ജ​ലീ​ൽ പ്ര​സി​ഡ​ന്‍റ്, ഡേ​വി​ഡ് കെ. ​ജോ​ണ്‍, ര​തീ​ഷ് വൈ​സ് പ്ര​സി​ഡ​ന്‍റുമാർ, ടി.എ​സ് ന​ന്ദ​കു​മാ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ഡോ​ൾ​ഫ​സ്, ജോ​ജു ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ, എം.​വി. ശി​വ​ദാ​സ് ഖ​ജാ​ൻ​ജി എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.