പൈ​പ്പു​പൊ​ട്ടി കു​ടി​വെ​ള്ളം പാഴാകുന്നു
Tuesday, June 28, 2022 12:21 AM IST
കൊ​ഴി​ഞ്ഞാ​ന്പാ​റ : നാ​ട്ടു​ക​ൽ-​അ​ത്തി​ക്കോ​ട് വ​ള​വു​റോ​ഡി​ൽ പൈ​പ്പു​പൊ​ട്ടി കു​ടി​വെ​ള്ളം റോ​ഡി​ലൊ​ഴു​കി പാ​ഴാ​വു​ന്നു. കു​ടി​വെ​ള്ള പൈ​പ്പു​പൊ​ട്ടി നാ​ലു ദി​വ​സം ക​ഴി​ഞ്ഞി​ട്ടും അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ല.
റോ​ഡി​ൽ വെ​ള്ളം കെ​ട്ടി നി​ല്ക്കു​ന്ന​ത് വാ​ഹ​ന, കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് വി​ഷ​മ​ക​ര​മാ​യി​രി​ക്കു​ക​യാ​ണ്. റോ​ഡി​ലൂ​ടെ ഭാ​രം കൂ​ടി​യ വാ​ഹ​ന​ങ്ങ​ൾ ക​യ​റി​യി​റ​ങ്ങു​ന്ന​തും കാ​ല​പ്പ​ഴ​ക്കം മൂ​ലം ദു​ർ​ബ​ല​മാ​യ​തു​മാ​ണ് പൈ​പ്പു​ക​ൾ പൊ​ട്ടാ​ൻ കാ​ര​ണ​മാ​വു​ന്ന​ത്.​കേ​ര​ള വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ ജ​ല​വി​ത​ര​ണ പ​ദ്ധ​തി​ക​ളാ​ണ് നാ​ട്ടു​കാ​ർ​ക്ക് കു​ടി​വെ​ള്ള​ത്തി​നു​ള്ള ഏ​ക ആ​ശ്ര​യം. വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ പ​ല സ്ഥ​ല​ങ്ങ​ളി​ലും പൈ​പ്പു​പൊ​ട്ടി​യി​ട്ടു​ള്ള​തി​നാ​ൽ ജ​ല​വി​ത​ര​ണ​വും കു​റ​ഞ്ഞി​ട്ടു​ണ്ട്.