വ​ട​ക്ക​ഞ്ചേ​രി-​മ​ണ്ണു​ത്തി ദേ​ശീ​യ​പാ​ത​യി​ൽ തു​ട​ർ​ക്ക​ഥ​യാ​യി അ​പ​ക​ട​ങ്ങ​ൾ
Wednesday, June 29, 2022 12:13 AM IST
വ​ട​ക്ക​ഞ്ചേ​രി : റോ​ഡ് നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​തമൂ​ലം വ​ട​ക്ക​ഞ്ചേ​രി-​മ​ണ്ണു​ത്തി ആ​റു​വ​രി ദേ​ശീ​യ​പാ​ത​യി​ൽ അ​പ​ക​ട​ങ്ങ​ളി​ൽ​പ്പെ​ട്ട് ആ​ളു​ക​ൾ പി​ട​ഞ്ഞു വീ​ഴു​ന്പോ​ഴും ക​രാ​ർ ക​ന്പ​നി​യു​ടെ ക​ളി ഏ​കാ​ധി​പ​തി​യു​ടെ റോ​ളി​ൽ.

എ​ത്ര വ​ലി​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ ഉ​യ​ർ​ന്നാ​ലും ത​ങ്ങ​ൾ​ക്ക് അ​തൊ​ന്നും പ്ര​ശ്ന​മ​ല്ല എ​ന്ന നി​ല​പാ​ടി​ലാ​ണ് റോ​ഡ് നി​ർ​മാ​ണ ക​ന്പ​നി സ്വീ​ക​രി​ക്കു​ന്ന​ത്.

പാ​ത നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​തെ വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്നും ടോ​ൾ പി​രി​ച്ച് കോ​ടി​ക​ൾ കൊ​യ്യു​ന്പോ​ഴും ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ളി​ൽ ക​രാ​ർ ക​ന്പ​നി ക​ണ്ണ​ട​യ്ക്കു​ക​യാ​ണ്.

സ​ർ​വീ​സ് റോ​ഡ് ഇ​ല്ലാ​ത്ത ചു​വ​ട്ടു​പാ​ടം, പ​ന്ത​ലാം​പാ​ടം ഭാ​ഗ​ങ്ങ​ളി​ൽ മ​നു​ഷ്യ​ക്കു​രു​തി​ക​ളാ​ണ് ഓ​രോ ദി​വ​സ​വും ഉ​ണ്ടാ​കു​ന്ന​ത്. ഇ​ന്ന​ലേ​യും പ​ന്ത​ലാം​പാ​ട​ത്ത് സ്കൂ​ൾ വി​ദ്യാ​ർ​ഥി അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന സ്ഥി​തി​യു​ണ്ടാ​യി.

സ​ർ​വീ​സ് റോ​ഡി​നു പ​ക​രം പാ​ത​യോ​ര​ത്ത് വ​ലി​യ വാ​ഹ​ന​ങ്ങ​ൾ വ​രെ വ​ഴു​തിപോ​കു​ന്ന മ​ണ്ണ് ത​ള്ളി​യാ​ണ് ക​രാ​ർ ക​ന്പ​നി​യു​ടെ റോ​ഡ് നി​ർ​മാ​ണം. പ്രാ​ണ​ന​ട​ക്കി​പ്പി​ടി​ച്ചു വേ​ണം ഇ​വി​ടെ ജ​ന​ങ്ങ​ൾ​ക്കു യാ​ത്ര ചെ​യ്യാ​ൻ. മ​തി​യാ​യ സി​ഗ്ന​ൽ സം​വി​ധാ​ന​ങ്ങ​ളോ രാ​ത്രികാ​ല​ങ്ങ​ളി​ൽ വെ​ളി​ച്ചം പോ​ലും എ​വി​ടെ​യു​മി​ല്ല. നി​ര​വ​ധി മ​ര​ണ​ങ്ങ​ൾ​ക്കൊ​പ്പം റോ​ഡ് നി​ർ​മാ​ണ അ​പാ​ക​ത​ക​ളി​ലെ അ​പ​ക​ട​ങ്ങ​ളി​ൽ​പ്പെ​ട്ട് നി​ത്യ​രോ​ഗി​ക​ളാ​യി ക​ഴി​യു​ന്ന​വ​ർ​ക്കും ക​ണ​ക്കി​ല്ല.

പ​ന്ത​ലാം​പാ​ട​ത്ത് സ്കൂ​ൾ ജം​ഗ്ഷ​നി​ൽ ഫു​ട്ട് ഓ​വ​ർ​ബ്രി​ഡ്ജ്, സ​ർ​വീ​സ് റോ​ഡു​ക​ൾ ഉ​ൾ​പ്പെ​ടെ ഒ​ട്ടേ​റെ പ്ര​ധാ​ന വ​ർ​ക്കു​ക​ൾ ശേ​ഷി​ക്കു​ന്പോ​ഴാ​ണ് ക​രാ​ർ ക​ന്പ​നി​ക്ക് ടോ​ൾ പി​രി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ​ത്.

കു​തി​രാ​ൻ, വ​ഴു​ക്കും​പാ​റ, ക​ല്ലി​ടു​ക്ക് ഭാ​ഗ​ങ്ങ​ളി​ൽ പ്ര​ധാ​ന പാ​ത നി​ർ​മാ​ണം ത​ന്നെ പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല.

ടോ​ളി​ന്‍റെ മ​റ​വി​ൽ വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്നും പ​ണം കൊ​ള്ള​യ​ടി​ക്കു​ക​യാ​ണ് ക​രാ​ർ ക​ന്പ​നി.