പി​ന്നോ​ക്ക വി​ഭാ​ഗ​ക്കാ​ർ​ക്കു സൗ​ജ​ന്യ ന​ഴ്സിം​ഗ് പ​ഠ​നത്തിനു അവസരം
Thursday, June 30, 2022 12:20 AM IST
പാ​ല​ക്കാ​ട്: ഇ​സാ​ഫ് സൊ​സൈ​റ്റി​യു​ടെ കീ​ഴി​ൽ ത​ച്ച​ന്പാ​റ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ദീ​ന​ബ​ന്ധു സ്കൂ​ൾ ഓ​ഫ് ന​ഴ്സിം​ഗി​ൽ ഐ​എ​ൻ​സി കെഎ​ൻ​സി അം​ഗീ​കാ​ര​മു​ള്ള മൂ​ന്നു വ​ർ​ഷ​ത്തെ ജ​ന​റ​ൽ ന​ഴ്സിം​ഗ് ആ​ൻ​ഡ് മി​ഡ് വൈ​ഫ​റി കോ​ഴ്സി​ന്‍റെ 24-ാം ബാ​ച്ചി​ൽ എ​സ്‌​സി, എ​സ്ടി, ഒ​ഇ​സി തു​ട​ങ്ങി​യ പി​ന്നോ​ക്ക വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക് പ​ഠ​നം, താ​മ​സം, ഭ​ക്ഷ​ണം എന്നിവ സൗ​ജ​ന്യം. പ്ര​തി​മാ​സം 200 രൂ​പ വീ​തം സ്റ്റൈ​പ​ൻ​ഡും ല​ഭി​ക്കും. പ്ല​സ്ടു വിജയിച്ച ഏ​തു ഗ്രൂ​പ്പു​കാ​ർ​ക്കും അ​പേ​ക്ഷി​ക്കാം. ഫോ​ണ്‍: 9349797494, 9544728103.

യു​ഡി​എ​ഫ് ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ച്
ജൂ​ലൈ ര​ണ്ടി​ന്

പാ​ല​ക്കാ​ട്: വി​വി​ധ വി​ഷ​യ​ങ്ങ​ൾ ഉന്നയിച്ച് യു​ഡി​എ​ഫ് ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ചും ധ​ർ​ണ​യും ജൂ​ലൈ ര​ണ്ടി​ന്.
സ്വ​ർ​ണ​ക്ക​ട​ത്തു​കേ​സ് ഹൈ​ക്കോ​ട​തി ജ​ഡ്ജി​യു​ടെ നി​രീ​ക്ഷ​ണ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ക, പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല ബ​ഫ​ർ​സോ​ണ്‍ വി​ഷ​യ​ത്തി​ൽ ഇ​ട​തു​സ​ർ​ക്കാ​രി​ന്‍റെ ക​ള്ള​ക്ക​ളി അ​വ​സാ​നി​പ്പി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് പ്ര​തി​ഷേ​ധ സ​മ​രം. രാ​വി​ലെ പ​ത്തി​നു കോ​ട്ട​മൈ​താ​ന​ത്തു​നി​ന്ന് പ്ര​ക​ട​നം ആ​രം​ഭി​ക്കും.
തു​ട​ർ​ന്ന് ധ​ർ​ണ ബെ​ന്നി ബെ​ഹ​നാ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. എം​പി​മാ​രാ​യ വി.​കെ. ശ്രീ​ക​ണ്ഠ​ൻ, ര​മ്യാ ഹ​രി​ദാ​സ്, എം​എ​ൽ​എ​മാ​രാ​യ ഷാ​ഫി പ​റ​ന്പി​ൽ, എ​ൻ. ഷം​സു​ദീ​ൻ, വി​വി​ധ ഘ​ട​ക ക​ക്ഷി​ക​ളു​ടെ സം​സ്ഥാ​ന- ജി​ല്ലാ നേ​താ​ക്ക​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.