പാ​ല​ക്കു​ഴി​യി​ൽ മ​ഞ്ഞ​ളി​പ്പുമൂ​ലം തെ​ങ്ങു​ക​ൾ​ക്കു​ണ്ടാ​കു​ന്ന കൂ​ട്ട​മ​ര​ണം പ​ഠി​ക്കാ​ൻ ശാ​സ്ത്രസം​ഘ​മെ​ത്തി
Thursday, June 30, 2022 11:57 PM IST
വ​ട​ക്ക​ഞ്ചേ​രി : മ​ല​ന്പ്ര​ദേ​ശ​മാ​യ പാ​ല​ക്കു​ഴി​യി​ലെ തെ​ങ്ങു​ക​ൾ​ക്ക് വ്യാ​പ​ക​മാ​കു​ന്ന മ​ഞ്ഞ​ളി​പ്പ് രോ​ഗ​ത്തെ തു​ട​ർ​ന്ന് വി​ദ​ഗ്ദ്ധ​സം​ഘം പാ​ല​ക്കു​ഴി​യി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. പ​ട്ടാ​ന്പി പ്രാ​ദേ​ശി​ക കാ​ർ​ഷി​ക ഗ​വേ​ഷ​ണ കേ​ന്ദ്രം ശാ​സ്ത്ര​ജ്ഞ​യാ​യ ഡോ.​നി​ത്യ, പ​ട്ടാ​ന്പി കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ലെ ശാ​സ്ത്ര​ജ്ഞ​രാ​യ ഡോ. ​സു​മ​യ്യ, ഡോ.​അ​രു​ണ്‍, കൃ​ഷി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ അ​നി​ൽ, കൃ​ഷി അ​സി​സ്റ്റ​ൻ​റ് ഡ​യ​റ​ക്ട​ർ മേ​രി​വി​ജ​യ, കി​ഴ​ക്ക​ഞ്ചേ​രി കൃ​ഷി​ഓ​ഫീ​സ​ർ മാ​ന​സ, വാ​ർ​ഡ് മെ​ന്പ​ർ പോ​പ്പി​ജോ​ണ്‍ മ​റ്റു കൃ​ഷി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ ഉ​ൾ​പ്പെ​ടു​ന്ന സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

പാ​ല​ക്കു​ഴി​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നാ​യി മ​ണ്ണ് സാ​ന്പി​ളു​ക​ൾ സം​ഘം ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. സാ​ന്പി​ളു​ക​ൾ പ​ട്ടാ​ന്പി മ​ണ്ണു​പ​രി​ശോ​ധ​ന കേ​ന്ദ്ര​ത്തി​ന് അ​യ​ച്ച് രോ​ഗ നി​വാ​ര​ണ മാ​ർ​ഗ​ങ്ങ​ൾ​ക്കു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് കൃ​ഷി​ഓ​ഫീ​സ​ർ മാ​ന​സ പ​റ​ഞ്ഞു. മൂ​ന്ന് വ​ർ​ഷം മു​ന്പ് കാ​യം​കു​ള​ത്തെ തോ​ട്ട​വി​ള ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ൽ നി​ന്നും ശാ​സ്ത്ര​ജ്ഞ​രു​ടെ സം​ഘം പാ​ല​ക്കു​ഴി​യി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും തു​ട​ർ​ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ല്ല. മ​ണ്ണി​ൽ ആ​വ​ശ്യ​മാ​യ മൂ​ല​ക​ങ്ങ​ളു​ടെ കു​റ​വാ​ണ് രോ​ഗ​കാ​ര​ണം എ​ന്നാ​യി​രു​ന്നു

അ​ന്ന​ത്തെ പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ. പാ​ല​ക്കു​ഴി​ലെ തെ​ങ്ങു​ക​ൾ​ക്ക് കൂ​ട്ട​മ​ര​ണം എ​ന്ന ത​ല​ക്കെ​ട്ടി​ൽ ജൂ​ണ്‍ 14 ന് ​ദീ​പി​ക​യി​ൽ പ​ട​ങ്ങ​ൾ സ​ഹി​തം വാ​ർ​ത്ത ന​ല്കി​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് ശാ​സ്ത്ര​സം​ഘം പാ​ല​ക്കു​ഴി​യി​ലെ​ത്തി​യ​ത്. അ​ഞ്ചു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ അ​യ്യാ​യി​ര​ത്തി​ലേ​റെ തെ​ങ്ങു​ക​ൾ പാ​ല​ക്കു​ഴി​യി​ൽ മാ​ത്രം രോ​ഗ​ബാ​ധ മൂ​ലം ന​ശി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്. ചെ​റു​ത് വ​ലു​ത് വ്യ​ത്യാ​സ​മി​ല്ലാ​തെ പാ​ല​ക്കു​ഴി​യി​ലെ മു​ഴു​വ​ൻ തെ​ങ്ങു​ക​ൾ​ക്കും ഇ​പ്പോ​ൾ മ​ഞ്ഞ​ളി​പ്പ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ കാ​ണു​ന്നു​ണ്ടെ​ന്ന് വാ​ർ​ഡ് മെ​ന്പ​ർ പോ​പ്പി ജോ​ണ്‍ പ​റ​ഞ്ഞു.