നൂ​റ​ടി പു​ഴ നി​റ​ഞ്ഞൊ​ഴു​കി; സ​മീ​പ​വാ​സി​ക​ൾ ഭീ​തി​യി​ൽ
Thursday, June 30, 2022 11:58 PM IST
നെ​ല്ലി​യാ​ന്പ​തി: മ​ഴ ക​ന​ത്ത​തോ​ടെ നൂ​റ​ടി പു​ഴ നി​റ​ഞ്ഞൊ​ഴു​കി. കാ​ര​പ്പാ​റ, കൂ​നം​പ്പാ​ലം എ​ന്നി​വ​ട​ങ്ങ​ളി​ലും ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു. മ​ല​നി​ര​ക​ളി​ലെ വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളും , ചോ​ല​ക​ളും സ​ജീ​വ​മാ​യി. വ്യാ​ഴാ​ഴ്ച 11 മ​ണി​യോ​ടെ ശ​ക്ത​മാ​യ മ​ഴ വൈ​കി​ട്ട് മൂ​ന്നു മ​ണി വ​രെ തു​ട​ർ​ന്നു. പോ​ത്തു​ണ്ടി അ​ണ​ക്കെ​ട്ടി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്ക് വ​ർ​ദ്ധി​ച്ചു. കാ​ര​പ്പാ​റ പു​ഴ​യി​ലേ​ക്ക് വെ​ള്ള​മൊ​ഴു​കു​ന്ന നൂ​റ​ടി പു​ഴ നി​റ​ഞ്ഞൊ​ഴു​കി​യ​തോ​ടെ നൂ​റ​ടി പു​ഴ​യ്ക്ക് സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന വീ​ടു​ക​ൾ​ക്ക് സ​മീ​പം വെ​ള്ളം ക​യ​റി. നൂ​റ​ടി പു​ഴ​യി​ലെ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​വാ​ത്ത​തും പു​ഴ​യി​ൽ വീ​ണു കി​ട​ക്കു​ന്ന വൃ​ക്ഷ​ങ്ങ​ളും മ​ര​ക്കൊ​ന്പു​ക​ളും വ​ള്ളി​പ്പ​ട​ർ​പ്പു​ക​ളും മാ​റ്റാ​ത്ത​താ​ണ് നൂ​റ​ടി പു​ഴ​യി​ൽ വെ​ള്ളം ഉ​യ​രാ​ൻ കാ​ര​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.