ഒ.​വി. വി​ജ​യ​ൻ ജന്മദി​നാ​ഘോ​ഷം: യുവകഥാ ശില്പശാല ഉ​ദ്ഘാ​ട​നം ഇന്ന്
Thursday, June 30, 2022 11:58 PM IST
പാ​ല​ക്കാ​ട് : ഒ.​വി. വി​ജ​യ​ന്‍റെ തൊ​ണ്ണൂ​റ്റി മൂ​ന്നാം ജന്മദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ത​സ്രാ​ക്ക് ഒ.​വി. വി​ജ​യ​ൻ സ്മാ​ര​ക​ത്തി​ൽ ഇ​ന്ന് മു​ത​ൽ മൂ​ന്നു വ​രെ വെ​ക്കാ​നം എ​ന്ന പേ​രി​ൽ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് ഒ.​വി. വി​ജ​യ​ൻ സ്മാ​ര​ക യു​വ​ക​ഥാ പു​ര​സ്കാ​ര മ​ത്സ​ര​ത്തി​ൽ മി​ക​വ് പു​ല​ർ​ത്തി​യ 40 യു​വ​ക​ഥാ​കൃ​ത്തു​ക്ക​ൾ പ​ങ്കെ​ടു​ക്കു​ന്ന യു​വ​ക​ഥാ ശി​ല്പ​ശാ​ല, അ​നു​സ്മ​ര​ണ​യോ​ഗം, പ്ര​ഭാ​ഷ​ണം, മു​ഖാ​മു​ഖം, ദൃ​ശ്യാ​വി​ഷ്കാ​രം, ദൃ​ശ്യ​ശ്ര​വ്യ അ​വ​ത​ര​ണം, നാ​ട​കം, ഒ.​വി. വി​ജ​യ​ൻ സ്മാ​ര​ക ലൈ​ബ്ര​റി ഉ​ദ്ഘാ​ട​നം, പു​സ്ത​ക പ്ര​കാ​ശ​നം എ​ന്നി​വ ന​ട​ക്കും.
ഇ​ന്ന് രാ​വി​ലെ 10 ന് ​യു​വ​ക​ഥാ ശി​ല്പ​ശാ​ല ഉ​ദ്ഘാ​ട​നം പ്ര​ശ​സ്ത ക​ഥാ​കൃ​ത്തും സാ​ഹി​ത്യ അ​ക്കാ​ദ​മി മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യ വൈ​ശാ​ഖ​ൻ നി​ർ​വ​ഹി​ക്കും.
ഒ.​വി വി​ജ​യ​ൻ സ്മാ​ര​ക സ​മി​തി ചെ​യ​ർ​മാ​ൻ ടി.​കെ നാ​രാ​യ​ണ​ദാ​സ് അ​ധ്യ​ക്ഷ​നാ​കും. സാ​ഹി​ത്യ അ​ക്കാ​ദ​മി വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ശോ​ക​ൻ ചെ​രു​വി​ൽ ക​ഥ​യും കാ​ല​വും എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തും.
ഡ​യ​റ​ക്ട​ർ വി​ജു നാ​യ​ര​ങ്ങാ​ടി പ​രി​പ്രേ​ക്ഷ്യം അ​വ​ത​രി​പ്പി​ക്കും. നാ​ളെ രാ​വി​ലെ 10.30ന് ​ഒ.​വി വി​ജ​യ​ന്‍റെ തൊ​ണ്ണൂ​റ്റി​മൂ​ന്നാം ജന്മദി​നാ​ഘോ​ഷ പ​രി​പാ​ടി വൈ​ദ്യു​തി വ​കു​പ്പ് മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും.
എ.​പ്ര​ഭാ​ക​ര​ൻ എംഎ​ൽഎ അ​ധ്യ​ക്ഷ​നാ​വു​ന്ന പ​രി​പാ​ടി​യി​ൽ വി.​കെ ശ്രീ​ക​ണ്ഠ​ൻ എംപി, ഒ.​വി വി​ജ​യ​ൻ സ്മാ​ര​ക ലൈ​ബ്ര​റി ഉ​ദ്ഘാ​ട​നം ചെ​യ്യും.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ബി​നു​മോ​ൾ, കൊ​ടു​ന്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ.​ധ​ന​രാ​ജ്, പ​ഞ്ചാ​യ​ത്ത് അം​ഗം കെ. ​അ​നി​ത, ഒ.​വി ഉ​ഷ, ആ​ന​ന്ദി രാ​മ​ച​ന്ദ്ര​ൻ, വി​ജ​യ​ൻ സ്മാ​ര​ക സ​മി​തി അം​ഗം കെ.​ആ​ർ ഗോ​പി​നാ​ഥ് എ​ന്നി​വ​ർ പരിപാടിയിൽ സം​സാ​രി​ക്കും.