നഗരസഭ ഭ​ര​ണ​സ​മി​തി​ക്കെ​തി​രെ യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ​മാ​ർ
Thursday, June 30, 2022 11:59 PM IST
ചി​റ്റൂ​ർ : ക​ഴി​ഞ്ഞ ന​ഗ​ര​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് 500 ദി​വ​സ​ത്തി​ൽ ചി​റ്റൂ​രി​ൽ ബ​സ് സ്റ്റാ​ൻ​ഡ് സ്ഥാ​പി​ക്കു​മെ​ന്ന വാ​ഗ്ദാ​നം ന​ല്കി അ​ധി​കാ​ര​ത്തി​ലെ​ത്തി 550 ദി​വ​സ​മാ​യി​ട്ടും ന​ട​പ്പി​ലാ​ക്കി​യി​ല്ലെ​ന്നും യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ​മാ​ർ ആ​രോ​പി​ച്ചു.
ഇ​ന്ന​ലെ ന​ട​ന്ന ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ലാ​ണ് ഇ​ട​തു​ഭ​ര​ണ സ​മി​തി​ക്കെ​തി​രെ യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ​മാ​ർ രൂ​ക്ഷ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​ത്. യോ​ഗ​ത്തി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ കെ.​എ​ൽ. ക​വി​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ന​ഗ​ര​സ​ഭ​യു​ടെ കീ​ഴി​ലു​ള്ള ജ​വ​ഹ​ർ​ലാ​ൽ നെ​ഹ​റു ക​ല്ല്യാ​ണ മ​ണ്ഡ​പ​ത്തി​ന്‍റെ വാ​ട​ക ഇ​ര​ട്ടി​യാ​യി വ​ർ​ദ്ധി​പ്പി​ക്കു​വാ​നു​ള്ള തീ​രു​മാ​നം പു​ന​പ​രി​ശോ​ധി​ക്ക​ണം, വെ​ള്ള​പ്പ​ന​യി​ൽ ഫ്ലാ​റ്റ് നി​ർ​മ്മാ​ണം ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കി അ​തി​ൽ താ​മ​സി​ക്കു​ന്ന​വ​രു​ടെ സു​ര​ക്ഷ ന​ഗ​ര​സ​ഭ ഉ​റ​പ്പു​വ​രു​ത്തു​ക, ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ത്ത് ത​ക​രാ​റി​ലാ​യ തെ​രു​വ് വി​ള​ക്കു​ക​ൾ ഉ​ട​ൻ മാ​റ്റി സ്ഥാ​പി​ക്കു​ക, ന​ഗ​ര​സ​ഭ സേ​വ​ന​ങ്ങ​ൾ ഓ​ണ്‍​ലൈ​നി​ലാ​ക്കു​ക തു​ട​ങ്ങി​യ ആ​രോ​പ​ണ​മു​യ​ർ​ന്നു.
പ്ര​തി​പ​ക്ഷ നേ​താ​വ് കെ.​സി. പ്രീ​ത്, കൗ​ണ്‍​സി​ല​ർ​മാ​രാ​യ ആ​ർ.​ബാ​ബു, ആ​ർ.​കി​ഷോ​ർ കു​മാ​ർ എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.