തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യം; യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​യെ ഉ​പ​രോ​ധി​ച്ചു
Thursday, June 30, 2022 11:59 PM IST
മ​ണ്ണാ​ർ​ക്കാ​ട് : മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​സ​ഭ​യി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ തെ​രു​വു​നാ​യ്ക്ക​ൾ അ​ക്ര​മി​ച്ച വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്തി​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​യെ ഉ​പ​രോ​ധി​ച്ചു.
മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​സ​ഭ​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യ തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യി​രു​ന്നു. ബൈ​ക്ക് യാ​ത്രി​ക​നെ ഉ​ൾ​പ്പ​ടെ നാ​യ്ക്ക​ൾ ക​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ചി​രു​ന്നു. മ​ദ്ര​സ​ക​ൾ​ക്ക് വ​രെ അ​വ​ധി​കൊ​ടു​ത്തി​രി​ക്കു​ക​യാ​ണ്.
ജ​ന​ങ്ങ​ളാ​കെ പ​രി​ഭ്രാ​ന്തി​യി​ൽ നി​ല്ക്കു​ന്ന അ​വ​സ്ഥ​യാ​ണ്. അ​തി​നാ​ൽ ഉ​ട​ന​ടി അ​ക്ര​മി​യാ​യ നാ​യ​യെ പി​ടി​കൂ​ടാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ണാ​ർ​ക്കാ​ട് മു​നി​സി​പ്പ​ൽ മ​ണ്ഡ​ലം ക​മ്മ​റ്റി നാ​യ​യു​ടെ ക​ടി​യേ​റ്റ അ​നി​ൽ ബാ​ബു​വി​നെ​യും കൊ​ണ്ട് മ​ണ്ണാ​ർ​ക്കാ​ട് മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യെ ഉ​പ​രോ​ധി​ച്ചു.
യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​രു​ണ്‍​കു​മാ​ർ പാ​ല​ക്കു​റു​ശ്ശി, മ​ണ്ഡ​ലം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​മ്മ​റ്റി പ്ര​സി​ഡ​ന്‍റ് ടി​ജോ പി.​ജോ​സ്, ചെ​ങ്ങോ​ട​ൻ ബ​ഷീ​ർ, ര​മേ​ഷ് ഗു​പ്ത, സി.​എ​ച്ച്. മൊ​യ്ദു​ട്ടി, വി​ജേ​ഷ് തോ​രാ​പു​രം, അ​ർ​ജു​ൻ പു​ളി​യ​ത്ത്, ശ്യാം ​പ്ര​കാ​ശ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ല്കി.
അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​യ്ക്കാ​മെ​ന്നും നാ​യ്ക്ക​ളെ പി​ടി​യ്ക്കു​ന്ന വി​ദ​ഗ്ദ്ധ​ർ​ക്ക് വേ​ണ്ടി ശ്ര​മം ന​ട​ത്തു​ന്നു​ണ്ടെ​ന്നും ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ഫാ​യി​ദ ബ​ഷീ​ർ, വി​ക​സ​ന​കാ​ര്യാ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മ​ൻ ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ന​ല്കി​യ ഉ​റ​പ്പി​ൻ​മേ​ലാ​ണ് സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്.