‘വൈദ്യുതി നാളേയ്ക്ക്’ ഉൗ​ർ​ജ സം​ര​ക്ഷ​ണ ബോ​ധ​വ​ത്ക​ര​ണം
Thursday, June 30, 2022 11:59 PM IST
തി​രു​വി​ഴാം​കു​ന്ന്: ഉൗ​ർ​ജ്ജം നാ​ളേ​ക്ക് എ​ന്ന ത​ല​ക്കെ​ട്ടി​ൽ ഉൗ​ർ​ജ​സം​ര​ക്ഷ​ണ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.
വൈ​ദ്യു​ത ഉ​പ​യോ​ഗം, ഉൗ​ർ​ജ സം​ര​ക്ഷ​ണം, കാ​ര്യ​ക്ഷ​മ​ത, വൈ​ദ്യു​ത വാ​ഹ​ന​ങ്ങ​ൾ തു​ട​ങ്ങി​യ വി​വി​ധ മേ​ഖ​ല​ക​ൾ ച​ർ​ച്ച ചെ​യ്തു. എ​ന​ർ​ജി മാ​നേ​ജ്മെ​ന്‍റ് വി​ദ​ഗ്ദ​ൻ ടി.​ആ​ർ. പ്രേം​കു​മാ​ർ (റി​ട്ട. അ​സി.​എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ, ക​ഐ​സ്ഇ​ബി മ​ണ്ണാ​ർ​ക്കാ​ട്) വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.
തി​രു​വി​ഴാം​കു​ന്ന് ഫീ​നി​ക്സ് ലൈ​ബ്ര​റി സി.​പി.​എ.​യു.​പി സ്കൂ​ളു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ സി.​പി ഷി​ഹാ​ബു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി. ​ശാ​ലി​നി ടീ​ച്ച​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‍റെ​യും എ​ന​ർ​ജി മാ​നേ​ജ്മെ​ന്‍റ് സെ​ന്‍റ​റി​ന്‍റെ​യും മേ​ൽ​നേ​ട്ട​ത്തി​ൽ ന​ട​ക്കു​ന്ന സം​സ്ഥാ​ന ത​ല ബോ​ധ​വ​ത്ക്ക​ര​ണ കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് പ​രി​പാ​ടി ന​ട​ന്ന​ത്. പ്ര​സാ​ദ്. കെ, ​സു​നി​ൽ​കു​മാ​ർ, ര​ഞ്ജി​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഫീ​നി​ക്സ് ലൈ​ബ്ര​റി സെ​ക്ര​ട്ട​റി കെ.​സു​ഹൈ​റ​ലി സ്വാ​ഗ​ത​വും പിടിഎ പ്ര​സി​ഡ​ന്‍റ് ടി. ​ബാ​ല​ച​ന്ദ്ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു.