പ്ര​തി​വി​ധി ക​ണ്ടെ​ത്ത​ണ​ം: ക​ർ​ഷ​ക യൂ​ണി​യ​ൻ-എം
Saturday, July 2, 2022 12:47 AM IST
വ​ട​ക്ക​ഞ്ചേ​രി: പാ​ല​ക്കു​ഴി​യി​ൽ തെ​ങ്ങു​ക​ളി​ൽ വ്യാ​പ​ക​മാ​കു​ന്ന മ​ഞ്ഞ​ളി​പ്പും മ​ണ്ട​ചീ​യ​ലും ബ​ന്ധ​പ്പെ​ട്ട​വ​ർ അ​തീ​വ ഗൗ​ര​വ​ത്തോ​ടെ കാ​ണ​ണ​മെ​ന്ന് കേ​ര​ള ക​ർ​ഷ​ക യൂ​ണി​യ​ൻ -എം.
ക​ർ​ഷ​ക​രു​ടെ ക​ണ്ണി​ൽ പൊ​ടി​യി​ടു​ന്ന മ​ട്ടി​ൽ ഇ​ട​ക്കി​ടെ മ​ണ്ണ് സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ച്ച് പി​ന്നീ​ട് തു​ട​ർ ന​ട​പ​ടി​ക​ളി​ല്ലാ​ത്ത സ്ഥി​തി തു​ട​രാ​നാ​വി​ല്ല.
അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു നി​ന്നും ഇ​നി​യും അ​ലം​ഭാ​വം തു​ട​ർ​ന്നാ​ൽ പാ​ല​ക്കു​ഴി​യി​ൽ പേ​രി​നു പോ​ലും തെ​ങ്ങി​ല്ലാ​ത്ത സ്ഥി​തി വി​ദൂ​ര​മ​ല്ല. താ​ഴേ​ക്കും രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ളു​ണ്ട്.
ഇ​ക്ക​ഴി​ഞ്ഞ മാ​സം ന​ട​ന്ന ജി​ല്ലാ എ​ഡി​സി​യി​ൽ ഈ ​വി​ഷ​യം ഉ​ന്ന​യി​ക്കു​ക​യും ന​ട​പ​ടി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി ഉ​ണ്ടാ​കു​മെ​ന്ന് അ​ധി​കൃ​ത​ർ ഉ​റ​പ്പു ന​ൽ​കി​യി​രു​ന്ന​താ​ണെ​ന്ന് ക​ർ​ഷ​ക യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് തോ​മ​സ് ജോ​ണ്‍ കാ​രു​വ​ള്ളി ചൂ​ണ്ടി​ക്കാ​ട്ടി.
യോ​ഗം ക​ഴി​ഞ്ഞ് ഒ​രു​മാ​സം ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് അ​ന്വേ​ഷ​ണ​മെ​ന്ന പ്ര​ഹ​സ​ന​വു​മാ​യി ഉ​ദ്യോ​ഗ​സ്ഥ​വൃ​ന്ദം സ്ഥ​ല​ത്തെ​ത്തി​യ​ത്.
സ​ന്ദ​ർ​ശ​ന വി​വ​രം ക​ർ​ഷ​ക​രെ അ​റി​യി​ക്കാ​തെ രോ​ഗം അ​തി​രൂ​ക്ഷ​മാ​യി ബാ​ധി​ച്ചി​രി​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് എ​ത്തി നോ​ക്കാ​തെ​യാ​ണ് സം​ഘം മ​ട​ങ്ങി​യ​ത്.
വി​ഷ​യം കൃ​ഷി​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി യു​ദ്ധ​കാ​ല ന​ട​പ​ടി വേ​ണം. മ​ഴ​ക്കാ​ല​ത്ത് രോ​ഗ​വ്യാ​പ​ന വേ​ഗ​ത കൂ​ടു​മെ​ന്ന വി​ല​യി​രു​ത്ത​ലു​ക​ളു​ള്ള​പ്പോ​ൾ കൃ​ഷി വ​കു​പ്പ് ഉ​ണ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.