വ​ള്ളി​യോ​ട് ഓ​ട്ടോ​ക​ൾ കൂ​ട്ടി​യി​ടി​ച്ച് മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു
Sunday, July 3, 2022 12:51 AM IST
വ​ട​ക്ക​ഞ്ചേ​രി: മം​ഗ​ലം ഗോ​വി​ന്ദാ​പു​രം സം​സ്ഥാ​ന​പാ​ത​യി​ൽ വ​ള്ളി​യോ​ടി​നു സ​മീ​പം ഓ​ട്ടോ​റി​ക്ഷ​ക​ൾ കൂ​ട്ടി​യി​ടി​ച്ച് മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്. വ​ട​ക്ക​ഞ്ചേ​രി ക​റ്റു​കോ​ട് രാ​ധാ​കൃ​ഷ്ണ​ൻ (59), മൂ​ല​ങ്കോ​ട് പ്ലാ​ച്ചി​ക്കു​ള​ന്പ് ശി​വ​കു​മാ​ർ (37), വ​ള്ളി​യോ​ട് സ്വ​ദേ​ശി സെ​ബാ​സ്റ്റ്യ​ൻ(28) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ശ​നി​യാ​ഴ്ച വൈ​കീ​ട്ട് ആ​റ​ര​യോ​ടെ വ​ള്ളി​യോ​ട് സെ​ന്‍റ് മേ​രീ​സ് കോ​ള​ജി​നു മു​ന്പി​ലാ​ണ് അ​പ​ക​ടം. ഇ​രു​ദി​ശ​ക​ളി​ൽ നി​ന്നും വ​ന്ന ഓ​ട്ടോ​റി​ക്ഷ​ക​ൾ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ​പ​രി​ക്കേ​റ്റ​വ​രെ വ​ള്ളി​യോ​ട്, നെന്മാ​റ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു.