ദുർഘടങ്ങൾ താണ്ടി മുരുഗള ‌ഊരിൽ മെഡിക്കൽ സംഘമെത്തി
Tuesday, July 26, 2022 12:41 AM IST
അ​ഗ​ളി: അ​ട്ട​പ്പാ​ടി​യി​ലെ മു​രു​ഗ​ള ഉൗ​രി​ൽ ഭാ​ര​തീ​യ ചി​കി​ത്സ വ​കു​പ്പി​ന്‍റെ​യും നാ​ഷ​ണ​ൽ ആ​യു​ഷ്മി​ഷ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ "ന​മ​ത് ആ​രോ​ഗ്യ ന​മ​ത് ആ​യു​ർ​വേ​ദ’ എ​ന്ന പേ​രി​ൽ മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു.

വി​ദ​ഗ്ധ​രാ​യ പ​ത്തു ഡോ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ 22 പേ​ര​ട​ങ്ങു​ന്ന സം​ഘം ഉൗ​രി​ൽ നേ​രി​ട്ടെ​ത്തി​യാ​ണ് ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ച​ത്.

മെ​ഡി​ക്ക​ൽ സം​ഘ​വും മു​ക്കാ​ലി ഫോ​റ​സ്റ്റ് ഓ​ഫീ​സ് ജി​വ​ന​ക്കാ​രും രാ​വി​ലെ എ​ട്ടു​മ​ണി​യോ​ടെ മു​ക്കാ​ലി​യി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് ത​ടി​ക്കു​ണ്ട് ഉൗ​രി​ലെ​ത്തി ര​ണ്ടു​കി​ലോ​മീ​റ്റ​റോ​ളം മ​രു​ന്നു​ക​ൾ ചു​മ​ലി​ലേ​റ്റി കാ​ൽ​ന​ട​യാ​യാ​ണ് ഉൗ​രി​ലെ​ത്തി​യ​ത്.

ക്യാ​ന്പ് ക​ണ്‍​വീ​ന​ർ ഡോ. ​ശ്രീ​രാ​ഗ് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സെ​ടു​ത്തു. ക്യാ​ന്പി​ൽ 72 ഉൗ​രു നി​വാ​സി​ക​ളെ പ​രി​ശോ​ധി​ച്ചു ആ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ൾ വി​ത​ര​ണം ചെ​യ്തു.

ക​ഴി​ഞ്ഞ മാ​സം ശി​ശു​മ​ര​ണം സം​ഭ​വി​ച്ച അ​യ്യ​പ്പ​ൻ-​സ​ര​സ്വ​തി ദ​ന്പ​തി​ക​ളെ മെ​ഡി​ക്ക​ൽ സം​ഘം സ​ന്ദ​ർ​ശി​ച്ചു.

മു​രു​ഗ​ള ഉൗ​രി​ൽ അ​നീ​മി​യ, സ​ന്ധി​വാ​ത രോ​ഗ​ങ്ങ​ൾ, ത്വ​ക്ക് രോ​ഗം, ചു​മ എ​ന്നി​വ ക​ണ്ടെ​ത്തി​യ​വ​ർ​ക്കു​വേ​ണ്ടി തു​ട​ർ ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പ് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​എ​സ്. ഷി​ബു അ​റി​യി​ച്ചു.

ക്യാ​ന്പി​ന് ഡോ.​ജെ. ശ്രീ​ജ, ഡോ. ​മീ​ര ഗു​പ്ത, ഡോ ​അ​ജീ​ഷ് കു​രീ​ത്ത​റ, ഡോ. ​ഷം​ന​ദ്ഖാ​ൻ, ഡോ.സൗ​മ്യ, ഡോ.​കാ​ർ​ത്തി​ക, ഡോ. ​സ​ലീ​ഖ, ജീ​വ​ന​ക്കാ​ർ, മു​ക്കാ​ലി ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ ജി​വ​ന​ക്കാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.