ജീവനക്കാരുടെ ശന്പളം മുടങ്ങുന്നു ! ഷൊ​ർ​ണൂ​ർ ന​ഗ​ര​സ​ഭ ക‌ടുത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധിയിൽ
Sunday, August 7, 2022 1:11 AM IST
ഷൊ​ർ​ണൂ​ർ : വ​ര​വി​ല്ല, ചെല​വു​ണ്ട്. സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​നാ​വാ​തെ ഷൊ​ർ​ണൂ​ർ ന​ഗ​ര​സ​ഭ. ജീ​വ​ന​ക്കാ​ർ​ക്കു​ള്ള ശ​ന്പ​ള​വും ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് ന​ല്കു​ന്ന പ്ര​തി​ഫ​ല​വും മു​ട​ങ്ങാ​തി​രി​ക്കാ​ൻ ത​ന്നെ ന​ഗ​ര​സ​ഭ ച​ക്ര​ശ്വാ​സം വ​ലി​ക്കു​ക​യാ​ണ്.

സാ​ന്പ​ത്തി​ക ബു​ദ്ധി​മു​ട്ട് പ​രി​ഹ​രി​ക്കാ​ൻ അ​ടി​യ​ന്തി​ര ഇ​ട​പെ​ട​ൽ അ​നി​വാ​ര്യ​മാ​ണ്. ഒ​രു​വ​ർ​ഷ​ത്തോ​ള​മാ​യി കൃ​ത്യ​മാ​യി ശ​ന്പ​ളം ല​ഭി​ക്കാ​റി​ല്ലെ​ന്ന് ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു. ഇ​തു​കൊ​ണ്ട് ന​ഗ​ര​സ​ഭാ ജീ​വ​ന​ക്കാ​രി​ൽ പ​ല​രും സ്ഥ​ലം​മാ​റ്റ​ത്തി​നു ശ്ര​മ​മാ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ഇ​വി​ടെ ജോ​ലി​ചെ​യ്യു​ന്ന​തി​ൽ പ​ല​ർ​ക്കും അ​തൃ​പ്തി​യു​ള്ള​താ​യും കൗ​ണ്‍​സി​ല​ർ​മാ​ർ പ​റ​യു​ന്നു. പ്ര​തി​മാ​സം ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ള​ത്തി​ന് മാ​ത്രം 30 ല​ക്ഷം രൂ​പ​യി​ല​ധി​കം ആ​വ​ശ്യ​മാ​ണ്. 3.64 കോ​ടി രൂ​പ​യാ​ണ് 2021-22ൽ ​ശ​ന്പ​ള​ത്തി​നാ​യി ചെ​ല​വ​ഴി​ക്കു​ന്ന​ത്. ഇ​തി​നു​പു​റ​മേ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ വേ​ത​ന​വും ഹാ​ജ​ർ​ബ​ത്ത​യും ഉ​ൾ​പ്പെ​ടെ 2021-22 വ​ർ​ഷം 46 ല​ക്ഷം രൂ​പ​യും വേ​ണം. പെ​ൻ​ഷ​നും പ​ങ്കാ​ളി​ത്ത​പെ​ൻ​ഷ​ൻ വി​ഹി​ത​വും യാ​ത്രാ​ബ​ത്ത​യും ഉ​ൾ​പ്പെ​ടെ ഒ​രു​വ​ർ​ഷ​ത്തേ​ക്ക് 5.55 കോ​ടി രൂ​പ​യാ​ണ് ആ​വ​ശ്യം.

ഇ​ത് നി​ല​വി​ലെ നി​കു​തി​വ​രു​മാ​ന​ത്തേ​ക്കാ​ൾ ഇ​ര​ട്ടി​യോ​ള​മാ​ണ്. 2021-22 വ​ർ​ഷ​ത്തെ നി​കു​തി​വ​രു​മാ​നം 3.81 കോ​ടി രൂ​പ​യാ​ണെ​ന്ന് ബ​ജ​റ്റ് പു​സ്ത​ക​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. ഇ​തി​നു​പു​റ​മേ പ്രൊ​ഫ​ഷ​ണ​ൽ ടാ​ക്സ്, ലൈ​സ​ൻ​സ് ഫീ, ​കെ​ട്ടി​ട​ങ്ങ​ളു​ടെ വാ​ട​ക എ​ന്നി​വ​യും ല​ഭി​ക്കു​മെ​ന്ന​തി​നാ​ലാ​ണ് വ​ര​വും ചെ​ല​വും തു​ല്യ​മാ​ക്കി​യി​രു​ന്ന​ത്. ജീ​വ​ന​ക്കാ​ർ​ക്ക് ശ​ന്പ​ളം​ ല​ഭി​ക്കാ​ത്ത പ്ര​ശ്ന​വും ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് വേ​ത​നം ല​ഭി​ക്കാ​ത്ത​തും വ​ലി​യ​രീ​തി​യി​ൽ പ​രാ​തി​ക്കി​ട​യാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും ന​ട​പ​ടി​യെ​ടു​ക്കാ​നാ​വാ​ത്ത അ​വ​സ്ഥ​യാ​ണ്. ശ​ന്പ​ളം ന​ല്കാ​നു​ള്ള തു​ക ക​ണ്ടെ​ത്താ​നെ​ങ്കി​ലും ക​ഴി​യ​ണ​മെ​ന്നാ​ണ് ജീ​വ​ന​ക്കാ​രു​ടെ ആ​വ​ശ്യം.

ഈ ​രീ​തി​യി​ൽ മു​ന്നോ​ട്ടു​പോ​യാ​ൽ നി​ല​വി​ലെ ജീ​വ​ന​ക്കാ​ർ സ്ഥ​ലം​മാ​റി​പ്പോ​വു​ക​യും ഇ​വി​ടേ​ക്ക് ആ​രും വ​രാ​ൻ താ​ത്പ​ര്യ​പ്പെ​ടാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​വു​ക​യും ചെ​യ്യു​മെ​ന്ന് ഇ​വ​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു. പ​ല മാ​സ​ത്തി​ലും പ​ദ്ധ​തി​ക​ൾ മാ​റ്റി​യും വ​ക​മാ​റ്റി​യും ശ​ന്പ​ളം ന​ൽ​കു​ക​യാ​ണെ​ന്ന പ​രാ​തി പ്ര​തി​പ​ക്ഷ കൗ​ണ്‍​സി​ല​ർ​മാ​രും ഉ​ന്ന​യി​ക്കു​ന്നു​ണ്ട്. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​കു​തി​വ​രു​മാ​നം കു​റ​ഞ്ഞ​താ​ണ് വ​രു​മാ​ന ന​ഷ്ട​ത്തി​ന് കാ​ര​ണ​മാ​യി അ​ധി​കൃ​ത​ർ ഇ​പ്പോ​ഴും ചൂ​ണ്ടി കാ​ണി​ക്കു​ന്ന​ത്.

നി​കു​തി​യി​ലും വാ​ട​ക​യി​ലു​മെ​ല്ലാം ഇ​ള​വ് ന​ല്കാ​ൻ തീ​രു​മാ​നം വ​ന്ന​തോ​ടെ ന​ഗ​ര​സ​ഭ​യു​ടെ വ​രു​മാ​ന​ത്തി​ൽ വ​ലി​യ കു​റ​വു​ണ്ടാ​യി. അ​തേ​സ​മ​യം, ചെ​ല​വ് കു​റ​ഞ്ഞി​ല്ലെ​ന്ന​താ​ണ് സാ​ന്പ​ത്തി​ക​പ്ര​ശ്ന​ത്തി​നു കാ​ര​ണ​മാ​യ​ത്. പ്ര​ശ്ന​ത്തി​ൽ അ​ടി​യ​ന്തി​ര​മാ​യി ഇ​ട​പെ​ട്ട് പ​രി​ഹാ​ര​മാ​ർ​ഗ​ത്തി​ന് ഭ​ര​ണ​സ​മി​തി ശ്ര​മം തു​ട​ങ്ങി​യി​ട്ടു​ണ്ട്.