കോ​ക്ക​ന​ട്ട് ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സൗ​ത്ത് സോ​ണ്‍ രൂ​പീ​ക​രി​ക്കും
Tuesday, August 9, 2022 12:14 AM IST
aവ​ട​ക്ക​ഞ്ചേ​രി: കേ​ര​ളം, ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക, ആ​ന്ധ്രാ​പ്ര​ദേ​ശ് തു​ട​ങ്ങി നാ​ല് സം​സ്ഥാ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള സൗ​ത്ത് സോ​ണ്‍ കോ​ക്ക​ന​ട്ട് ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ രൂ​പീ​ക​ര​ണ​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം ന​ട​ന്നു.
നാ​ളി​കേ​ര വ്യാ​പാ​രി​ക​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​ൻ സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്ക​ണ​മെ​ന്നും ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന നേ​താ​ക്ക​ളാ​യ അ​ബൂ​ബ​ക്ക​ർ ഹാ​ജി, ഷ​മീ​ർ മ​ല​പ്പു​റം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഭാ​ര​വാ​ഹി​ക​ൾ - അ​ജോ അ​ഗ​സ്റ്റി​ൻ ക​ല്ല​ടി​ക്കോ​ട് -പ്ര​സി​ഡ​ന്‍റ്, മോ​ഹ​ന​ൻ എ​ട​ക്കു​റി​ശി, ബെ​ന്നി തോ​മ​സ് വ​ട​ക്ക​ഞ്ചേ​രി- വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, സ​ജി തോ​മ​സ് വ​ട​ക്ക​ഞ്ചേ​രി-ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ചാ​ർ​ലി മാ​ത്യു പാ​ല​ക്കു​ഴി, അ​സീ​സ് ആ​ല​ത്തൂ​ർ-ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ, കു​ഞ്ഞാ​പ്പ എ​ട​ത്ത​നാ​ട്ടു​ക​ര- ട്ര​ഷ​റ​ർ.