ബ​ഫ​ർ സോ​ൺ: ക​ർ​ഷ​ക​ദി​നം ക​രി​ദി​ന​മാ​യി ആ​ച​രി​ക്കു​മെ​ന്നു അ​തി​ജീ​വ​ന സ​മി​തി
Thursday, August 11, 2022 12:13 AM IST
പാ​ല​ക്കാ​ട് : ബ​ഫ​ർ സോ​ണ്‍ വി​ഷ​യ​ത്തി​ൽ ക​ർ​ഷ​ക​രു​ടെ ആ​ശ​ങ്ക​ക​ളും പ​രി​സ്ഥി​തി നി​യ​മ​ത്തി​ന്‍റെ അ​പ​ക​ട​ങ്ങ​ളും പ​രി​ഹ​രി​ക്കാ​ൻ ത​യാ​റാ​കാ​ത്ത സ​ർ​ക്കാ​രി​നെ​തി​രെ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ൾ ന​ട​ത്തു​മെ​ന്ന് പാ​ല​ക്കാ​ട്ടു ന​ട​ന്ന അ​തി​ജീ​വ​നം യോ​ഗം.

ബ​ഫ​ർ സോ​ണ്‍ ബാ​ധി​ക്കു​ന്ന പ​ഞ്ചാ​യ​ത്ത് കേ​ര​ള​ത്തി​ൽ ഉ​ട​നീ​ളം ക​ർ​ഷ​ക​ർ ചി​ങ്ങം ഒ​ന്ന് ക​രി​ദി​ന​മാ​യി ആ​ച​രി​ക്കു​മെ​ന്ന് സം​യു​ക്ത സ​മ​ര​സ​മി​തി പ്ര​ഖ്യാ​പി​ച്ചു.

ചി​ങ്ങം ഒ​ന്നാ​യ 17ന് ​പാ​ല​ക്കാ​ട് കോ​ട്ട​മൈ​താ​ന​ത്ത് പ​തി​നാ​യി​രം ക​ർ​ഷ​ക​രെ അ​ണി​നി​ര​ത്തി ക​ർ​ഷ​ക അ​വ​ഗ​ണ​ന​ക്കെ​തി​രെ ക​രി​ദി​ന ആ​ച​ര​ണം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് സം​യു​ക്ത സ​മ​ര​സ​മി​തി അ​റി​യി​ച്ചു. ക​ർ​ഷ​ക​നു വേ​ണ്ടി കോ​ട്ടും തൊ​പ്പി​യും അ​ന്വേ​ഷിക്കാ​തെ കൃ​ഷി വ​കു​പ്പ് ക​ർ​ഷ​ക​ർ​ക്ക് ഗു​ണ​ക​ര​മാ​കു​ന്ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി.

റ​വ​ന്യു ഭൂ​മി​യു​ടെ സം​ര​ക്ഷ​ണം വ​നം വ​കു​പ്പി​നെ അ​നു​വ​ദി​യോ​ടെ ന​ട​ത്തു​ന്ന റ​വ​ന്യു വ​കു​പ്പി​ന് പ്ര​സ​ക്തി​യു​ണ്ടോ എ​ന്ന് ക​ർ​ഷ​ക സ​മി​തി പ്ര​വ​ർ​ത്ത​ക​ർ ചോ​ദി​ച്ചു.​

അ​തി​ജീ​വ​ന സ​മ്മേ​ള​നം പാ​ല​ക്കാ​ട് രൂ​പ​താ ഫി​നാ​ഷ്യ​ൽ ഓ​ഫീ​സ​ർ ഫാ.​റെ​ന്നി കാ​ത്തി​ര​ത്തി​ങ്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

യോ​ഗ​ത്തി​ൽ അ​തി​ജീ​വ​ന സ​മി​തി സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ഫാ.​ജേ​ക്ക​ബ് മാ​വു​ങ്ക​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ക​ർ​ഷ​ക സം​ര​ക്ഷ​ണ സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​തോ​മ​സ് കി​ഴ​ക്കേ​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

യോ​ഗ​ത്തി​ൽ അ​ഡ്വ.​ജോ​ബി കാ​ച്ച​പ്പി​ള്ളി സ്വാ​ഗ​ത​വും കി​ഫ ജി​ല്ലാ കോ​ഡി​നേ​റ്റ​ർ സ​ണ്ണി ജോ​സ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു. ക​ർ​ഷ​ക ക​ർ​മ്മ​സേ​ന, പാ​ല​ക്കാ​ട​ൻ ക​ർ​ഷ​ക മു​ന്നേ​റ്റം, രാ​ഷ്ട്രീ​യ കി​സാ​ൻ മ​ഹാ​സം​ഘ്, ഡി​ക​ഐ​ഫ്, എ​കെ​സി​സി, കി​ഫ, ആ​ർ​പി​എ​സ് പാ​ല​ക്കാ​ട്, നെ​ല്ലി​യാ​ന്പ​തി പ്ലാ​ന്‍റേ​ഷ​ൻ അ​സോ​സി​യേ​ഷ​ൻ, ക​ർ​ഷ​ക ര​ക്ഷാ വേ​ദി, കേ​ര​ളാ ക​ർ​ഷ​ക സം​ര​ക്ഷ​ണ അ​സോ​സി​യേ​ഷ​ൻ, ദേ​ശീ​യ ക​ർ​ഷ​ക സ​മാ​ജം, മ​ല​യോ​ര ക​ർ​ഷ​ക സം​ര​ക്ഷ​ണ സ​മി​തി, എ​ന്നീ സം​ഘ​ട​ന​ക​ൾ പ​ങ്കെ​ടു​ത്തു.