അ​പ​ക​ട​ഭീ​ഷ​ണി​യാ​യി ജ​ൽ​ജീ​വ​ൻ മി​ഷ​ന്‍റെ ചാ​ൽ
Thursday, August 11, 2022 12:15 AM IST
ഷൊ​ർ​ണൂ​ർ: പ​ട്ടാ​ന്പി കൊ​പ്പ​ത്ത് ജ​ൽ​ജീ​വ​ൻ മി​ഷ​ന്‍റെ ഭാ​ഗ​മാ​യി കു​ടി​വെ​ള്ള പൈ​പ്പി​ടാ​ൻ കു​ഴി​ച്ച് ചാ​ൽ അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​താ​യി പ​രാ​തി. കൊ​പ്പം-​വ​ളാ​ഞ്ചേ​രി പാ​ത​യി​ലെ കൈ​പ്പു​റ​ത്ത് മാ​സ​ങ്ങ​ളാ​യി കു​ഴി​ച്ച കു​ഴി മൂ​ടാ​തെ വെ​ള്ളം കെ​ട്ടി​നി​ല്ക്ക​യാ​ണ്.
കൈ​പ്പു​റം അ​ങ്ങാ​ടി​ക്കു സ​മീ​പ​ത്താ​ണ് അ​ഞ്ച് മീ​റ്റ​ർ നീ​ള​ത്തി​ൽ ചാ​ൽ കീ​റി പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കാ​തെ കി​ട​ക്കു​ന്ന​ത്. മ​ണ്ണു​മാ​ന്തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ചാ​ണ് ചാ​ൽ നി​ർ​മി​ച്ച​ത്.
തു​ട​ർ​ന്ന് പൈ​പ്പി​ട​ലും ന​ട​ന്നു എ​ന്നാ​ൽ, പൈ​പ്പി​ലെ ചോ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ത്ത​താ​ണ് ചാ​ൽ മൂ​ടാ​തി​രി​ക്കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് നി​ഗ​മ​നം.
മ​ഴ പെ​യ്ത​തോ​ടെ ചാ​ലി​ൽ വെ​ള്ളം കെ​ട്ടി​നി​ല്ക്കു​ക​യാ​ണ്. പ​ല​ത​വ​ണ അ​ധി​കൃ​ത​രോ​ട് ചാ​ൽ പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.
ചി​ല സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ മൂ​ലം ഇ​വി​ടെ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കാ​നാ​യി​ട്ടി​ല്ലെ​ന്നാ​ണ് അ​ധി​കൃ​ത​ർ ന​ല്കു​ന്ന മ​റു​പ​ടി. വ​ലി​യ അ​പ​ക​ട ഭീ​ഷ​ണി​യാ​ണ് ഈ ​ചാ​ൽ ഉ​യ​ർ​ത്തു​ന്ന​ത്. ആ​രെ​ങ്കി​ലും ഇ​തി​ൽ പെ​ട്ടാ​ൽ ഗു​രു​ത​ര​മാ​യ അ​പ​ക​ടം സം​ഭ​വി​ക്കു​മെ​ന്ന കാ​ര്യം ഉ​റ​പ്പ്.