കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച യു​വ​തി​ക്കും സു​ഹൃ​ത്തി​നും എതിരെ കേ​സ്
Friday, August 12, 2022 12:42 AM IST
പാ​ല​ക്കാ​ട് : ര​ണ്ടു​വ​യ​സാ​യ കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച് നാ​ടു​വി​ട്ട യു​വ​തി​ക്കും സു​ഹൃ​ത്തി​നു​മെ​തി​രെ കേ​സെ​ടു​ത്തു. ഇ​രു​വ​രെ​യും ടൗ​ണ്‍ സൗ​ത്ത് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു റി​മാ​ൻ​ഡ് ചെ​യ്തു. വെ​ണ്ണ​ക്ക​ര സ്വ​ദേ​ശി മു​ഹ​മ്മ​ദ് തൗ​ഫീ​ഖ് (24), സ​ഫ്ന (22) എ​ന്നി​വ​രെ കോ​യ​ന്പ​ത്തൂ​രി​ലെ ലോ​ഡ്ജി​ൽ നി​ന്ന് പി​ടി​കൂ​ടി​യ​ത്.

ചൊ​വ്വാ​ഴ്ച ബാ​ങ്കി​ലേ​ക്ക് എ​ടി​എം കാ​ർ​ഡ് എ​ടു​ക്കു​ന്ന​തി​നാ​യി പോ​യ സ​ഫ്ന തി​രി​ച്ചു​വ​ന്നി​ല്ല. അ​ന്ന് രാ​ത്രി ത​ന്നെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. സ​ഫ്ന ര​ണ്ടു​വ​യ​സാ​യ കു​ഞ്ഞി​നെ വീ​ട്ടി​ലാ​ക്കി​യ ശേ​ഷം കാ​മു​ക​നാ​യ തൗ​ഫീ​ഖി​നൊ​പ്പം പോ​കു​ക​യാ​യി​രു​ന്നു.

സ​ഫ്ന​യു​ടെ സ​ഹോ​ദ​ര​ന്‍റെ പ​രാ​തി​യി​ലാ​ണ് ജു​വ​നൈ​ൽ ജ​സ്റ്റി​സ് നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത​ത്. എ​സ്ഐ വി.​ഹേ​മ​ല​ത, അ​ഡീ​ഷ​ണ​ൽ എ​സ്ഐ ശ്യാം, ​എ​എ​സ്ഐ സ​ജി​ത​കു​മാ​രി, സീ​നി​യ​ർ സി​പി​ഒ എം.​സു​നി​ൽ, സി​പി​ഒ രാ​ജു എ​ന്നി​വ​രാ​ണ് ഇ​രു​വ​രെ​യും പി​ടി​കൂ​ടി​യ​ത്.