ഹ​രി​താ​ഭ​മാ​യി ജി​ല്ലാ​ത​ല ഹ​രി​ത ക​ർ​മ്മ​സേ​നാ സം​ഗ​മം
Friday, August 12, 2022 12:42 AM IST
പാ​ല​ക്കാ​ട് : ഹ​രി​ത​കേ​ര​ളം, ശു​ചി​ത്വ​മി​ഷ​ൻ, കു​ടും​ബ​ശ്രീ എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൊ​ടു​ന്പ് ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ക്കു​ന്ന ജി​ല്ലാ​ത​ല ഹ​രി​ത​ക​ർ​മ്മ​സേ​ന സം​ഗ​മം, പ്ലാ​സ്റ്റി​ക് ബ​ദ​ൽ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​മേ​ള​യു​ടെ ഭാ​ഗ​മാ​യി ഹ​രി​ത​മി​ത്രം സ്മാ​ർ​ട്ട് ഗാ​ർ​ബേ​ജ് സി​സ്റ്റ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഹ​രി​ത​ക​ർ​മ്മ​സേ​ന​ക​ളു​ടെ ഒ​ത്തു​ചേ​ര​ലി​നെ ഹ​രി​താ​ഭ​മാ​ക്കി. ജി​ല്ലാ ഹ​രി​ത സം​ഗ​മ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ഹ​രി​ത​മി​ത്രം അ​പ്ലി​ക്കേ​ഷ​ന്‍റെ ജി​ല്ലാ​ത​ല പ്ര​കാ​ശ​ന​വും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ബി​നു​മോ​ൾ നി​ർ​വ​ഹി​ച്ചു.

കൊ​ടു​ന്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. ധ​ന​രാ​ജ് അ​ധ്യ​ക്ഷ​നാ​യി. മി​ക​ച്ച രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ മാ​തൃ​കാ ഹ​രി​ത​ക​ർ​മ്മ​സേ​ന ക​ണ്‍​സോ​ർ​ഷ്യം, ഹ​രി​ത ക​ർ​മ്മ​സേ​ന​ക്ക് മി​ക​ച്ച പി​ന്തു​ണ ന​ല്കു​ന്ന ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ, ഹ​രി​ത ക​ർ​മ്മ​സേ​ന​ക്ക് പി​ന്തു​ണ ന​ൽ​കു​ന്ന മി​ക​ച്ച ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രെ ജി​ല്ലാ ക​ല​ക്ട​ർ മൃ​ണ​മ​യി ജോ​ഷി ആ​ദ​രി​ച്ചു. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ കെ.​പി. വേ​ലാ​യു​ധ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​ച്ച ശു​ചി​ത്വ മി​ഷ​ന്‍റെ ജി​ല്ലാ​ത​ല പു​ര​സ്കാ​രം ല​ഭി​ച്ച പ​ല്ല​ശ്ശ​ന, വെ​ള്ളി​നേ​ഴി, മു​ണ്ടൂ​ർ, ശ്രീ​കൃ​ഷ്ണ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ, ഷൊ​ർ​ണൂ​ർ ന​ഗ​ര​സ​ഭ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഹ​രി​ത​ക​ർ​മ്മ​സേ​നാ പ്ര​തി​നി​ധി​ക​ൾ മി​ക​വി​ന്‍റെ വ​ഴി​ക​ൾ എ​ങ്ങ​നെ​യാ​യി​രു​ന്നു​വെ​ന്ന​ത് സം​ബ​ന്ധി​ച്ച് സം​സാ​രി​ച്ചു.

സം​ശ​യ​ങ്ങ​ൾ​ക്ക് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ പ്ര​സി​ഡ​ന്‍റു​മാ​രും സെ​ക്ര​ട്ട​റി​മാ​രും വി​ശ​ദീ​ക​ര​ണം ന​ൽ​കി.ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഹ​രി​ത ക​ർ​മ്മ സേ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ക​ല​നം ചെ​യ്യു​ന്ന​തി​നും ഹ​രി​ത​ക​ർ​മ്മ സേ​ന അം​ഗ​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ളും ബു​ദ്ധി​മു​ട്ടു​ക​ളും ആ​ശ​ങ്ക​ക​ളും പ​ങ്കു​വ​യ്ക്കു​ന്ന​തി​നുമാണ് ഹ​രി​ത​ക​ർ​മ്മ സേ​ന സം​ഗ​മ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്.