ചി​റ്റൂ​ർ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം നാ​ളെ
Friday, August 12, 2022 12:47 AM IST
ചി​റ്റൂ​ർ : മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ പു​തി​യ ഓ​ഫീ​സ് കെ​ട്ടി​ടം നാ​ളെ രാ​വി​ലെ ഒ​ന്പ​ത് മ​ണി​ക്ക് കേ​ര​ള നി​യ​മ​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രി​ൽ നി​ന്നും പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്നും ഫ​ണ്ട് സ്വീ​ക​രി​ച്ചാ​ണ് ഓ​ഫീ​സ് കെ​ട്ടി​ട നി​ർ​മ്മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​ത്. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​കു​ന്ന ത​ര​ത്തി​ൽ ഹെ​ൽ​പ്പ് ഡെ​സ്ക്, ജ​ന​സേ​വ​ന കേ​ന്ദ്രം എ​ന്നി​വ ഓ​ഫീ​സി​ൽ തു​ട​ങ്ങു​ന്ന​താ​ണ്. കെ.​ജി. ശേ​ഖ​ര​നു​ണ്ണി (ചെ​യ​ർ​മാ​ൻ), അ​ഡ്വ.​സു​മേ​ഷ് അ​ച്യു​ത​ൻ (ക​ണ്‍​വീ​ന​ർ), ആ​ർ.​ബാ​ബു (ട്ര​ഷ​റ​ർ) എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി​യ ക​മ്മി​റ്റി​യാ​ണ് കെ​ട്ടി​ട നി​ർ​മ്മാ​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്കി​യ​ത്.

ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം സം​ബ​ന്ധി​ച്ച് നാ​ളെ രാ​വി​ലെ 9 മ​ണി​ക്ക് അ​ണി​ക്കോ​ട് ജം​ഗ്ഷ​നി​ൽ പൊ​തു​സ​മ്മേ​ള​നം ഉ​ണ്ടാ​യി​രി​ക്കും. ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ.​ത​ങ്ക​പ്പ​ൻ, ര​മ്യ ഹ​രി​ദാ​സ് എം​പി, മു​ൻ എം​എ​ൽ​എ​മാ​രാ​യ കെ.​അ​ച്യു​ത​ൻ, കെ.​എ. ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ എ​ൻ.​ശ​ങ്ക​ര​മേ​നോ​ൻ, അ​ർ​ജു​ന​ൻ മാ​സ്റ്റ​ർ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കു​മെ​ന്ന് ചി​റ്റൂ​ർ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ആ​ർ.​ബാ​ബു അ​റി​യി​ച്ചു.