എട്ടേമുക്കാൽ കി​ലോ ക​ഞ്ചാ​വു​മാ​യി ഒ​ഡീ​ഷ സ്വ​ദേ​ശി പി​ടി​യി​ൽ
Friday, August 12, 2022 12:47 AM IST
പാ​ല​ക്കാ​ട്: ഒ​ഡീ​ഷ​യി​ൽ നി​ന്നും വ​ൻ തോ​തി​ൽ ക​ഞ്ചാ​വ് കേ​ര​ള​ത്തി​ൽ എ​ത്തി​ച്ച് ആ​വ​ശ്യ​ക്കാ​ർ​ക്ക് വി​ല്പ്പ​ന ന​ട​ത്തു​ക​യാ​യി​രു​ന്ന ഒ​ഡീ​ഷ സ്വ​ദേ​ശി​യാ​യ രോ​ഹി​ത്ത് കു​മാ​ർ ബ​ഹ്റ​യെ​യാ​ണ് ക​ഞ്ചി​ക്കോ​ട് ച​ട​യ​ൻ​ക​ലാ​യ് കി​ണ​ർ സ്റ്റോ​പ്പ് പ​രി​സ​ര​ത്ത് വ​ച്ചാ​ണ് ക​സ​ബ പേ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

സം​സ്ഥാ​ന​ത്ത് ന​ട​ത്തി​വ​രു​ന്ന ന​ർ​ക്കോ​ട്ടി​ക്ക് ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി ക​ർ​ശ​ന​മാ​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ക​ഞ്ചി​ക്കോ​ട് ഇ​ൻ​ഡ​സ്ട്രി​യ​ൽ മേ​ഖ​ല​യി​ൽ ര​ണ്ട് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് ജോ​ലി​ക്കെ​ത്തി​യ പ്ര​തി അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ, കോ​ള​ജ് വി​ദ്യാ​ർ​ത്ഥി​ക​ൾ എ​ന്നി​വ​രെ ല​ക്ഷ്യം വെ​ച്ചാ​ണ് ക​ഞ്ചാ​വ് വി​ല്പ്പ​ന ന​ട​ത്തി​യി​രു​ന്ന​ത്. പി​ടി​ച്ചെ​ടു​ത്ത ക​ഞ്ചാ​വി​ന് ചി​ല്ല​റ വി​പ​ണ​യി​ൽ നാ​ല​ര ല​ക്ഷം രൂ​പ​യോ​ളം വി​ല​വ​രും.

തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ലും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​രി​ശോ​ധ​ന ശ​ക്ത​മാ​യി തു​ട​രും. പാ​ല​ക്കാ​ട് ഡി​വൈ​എ​സ്പി വി.​കെ. രാ​ജു, ക​സ​ബ ഇ​ൻ​സ്പെ​ക്ട​ർ എ​ൻ.​എ​സ്. രാ​ജീ​വ് എ​ന്നി​വ​രു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം ക​സ​ബ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​അ​നീ​ഷ്, ജ​ഗ്മോ​ഗ​ൻ ദ​ത്ത, അ​ശെ ര​മേ​ഷ്, സി​പി​ഒ​മാ​രാ​യ സി​ജി, ആ​ർ.​രാ​ജീ​ദ്, ബി​ജു, പ്രി​ൻ​സ്, ഹോം​ഗാ​ർ​ഡ് വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. വൈ​ദ്യ​പ​രി​ശോ​ധ​ന​ക്ക് ശേ​ഷം പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.