ഗു​രു​കു​ലം സ്കൂ​ൾ സു​വ​ർ​ണ ജൂ​ബി​ലിയാഘോ​ഷം തു​ട​ങ്ങി
Monday, August 15, 2022 12:47 AM IST
ആ​ല​ത്തൂ​ർ : വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ അ​തു​ല്യ​ത മാ​ത്ര​മ​ല്ല ജീ​വി​ത​ത്തി​ന്‍റെ എ​ല്ലാ മേ​ഖ​ല​യി​ലും അ​തു​ല്യ​ത നേ​ടാ​ൻ വി​ദ്യാ​ർ​ത്ഥി​ക​ളെ പ്രാ​പ്ത​മാ​ക്കു​ന്നു എ​ന്ന​താ​ണ് ആ​ല​ത്തൂ​ർ ഗു​രു​കു​ല​ത്തി​ന്‍റെ സ​വി​ശേ​ഷ​ത​യെ​ന്ന് സു​പ്രീം കോ​ട​തി ജ​ഡ്ജി ജ​സ്റ്റി​സ് വി.​രാ​മ​സു​ബ്ര​ഹ്മ​ണ്യം. ആ​ല​ത്തൂ​ർ ബി​എ​സ്എ​സ് ഗു​രു​കു​ലം സ്കൂ​ളി​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പാ​ഠ്യ​വി​ഷ​യ​ത്തി​നൊ​പ്പം പ്രാ​യോ​ഗി​ക ജീ​വി​ത വി​ജ​യ​ത്തി​ന് ആ​വ​ശ്യ​മാ​യ​വ​യും സാ​യ​ത്ത​മാ​ക്കി​യി​ല്ലെ​ങ്കി​ൽ പ​ഠ​ന​കാ​ലം മു​ഴു​വ​ൻ പാ​ഴാ​ക്കി​യ​തി​ന് തു​ല്യ​മാ​ണ്.
ഒ​രി​ക്ക​ൽ ചെ​യ്യു​ന്ന ന·​യു​ടെ പ്ര​തി​ഫ​ലം ജീ​വി​ത​ത്തി​ൽ എ​പ്പോ​ഴെ​ങ്കി​ലു​മാ​യി​രി​ക്കും തി​രി​കെ ല​ഭി​ക്കു​ക​യെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ര​മ്യ ഹ​രി​ദാ​സ് എം​പി അ​ധ്യ​ക്ഷ​യാ​യി. ബി​എ​സ്എ​സ് എ​ജ്യു​ക്കേ​ഷ​ണ​ൽ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് സി.​ബാ​ല​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​നാ​യി. കേ​ര​ളാ ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​കെ. മോ​ഹ​ൻ​കു​മാ​ർ, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ഷൈ​നി, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ.​വി​ജ​യ​ൻ, വി.​ആ​ന​ന്ദ്, ബി​എ​സ്എ​സ് ബി​എ​ഡ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​കെ.​എ​സ്. ബാ​ലാം​ബി​ക, പി​ടി​എ പ്ര​സി​ഡ​ന്‍റ് വി.​ശ്രീ​നി​വാ​സ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​സാ​ബി​ർ അ​സീ​സ് എ​ന്നി​വ​ർ പ്രസംഗിച്ചു.