കോ​യ​ന്പ​ത്തൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ബോം​ബ് സ്ഫോ​ട​ന മോക്ഡ്രിൽ
Monday, August 15, 2022 12:47 AM IST
കോയന്പത്തൂർ : കോ​യ​ന്പ​ത്തൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ബോം​ബ് സ്ഫോ​ട​ന മോക്ഡ്രിൽ പ​രി​ശീ​ല​നം ന​ട​ത്തി.
റെ​യി​ൽ​വേ സു​ര​ക്ഷാ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ പ്ര​മോ​ദ് നാ​യ​ർ, ആ​ർ​പി​എ​ഫ് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ഗി​രി​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ എ​ക്സ്പ്ലോ​സീ​വ് ഡി​സ്പോ​സ​ൽ യൂ​ണി​റ്റ് അ​സി​സ്റ്റ​ന്‍റ് ഇ​ൻ​സ്പെ​ക്ട​ർ രാ​ജ, റെ​യി​ൽ​വേ പോ​ലീ​സ്, ഫ​യ​ർ​ഫോ​ഴ്സ്, ആം​ബു​ല​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ ഈ ​പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.
റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ ക​വാ​ട​ത്തി​ൽ സം​ശ​യാ​സ്പ​ദ​മാ​യ സ്യൂ​ട്ട്കേ​സ് ക​ണ്ടെ​ത്തി​യ​താ​യി റെ​യി​ൽ​വേ സു​ര​ക്ഷാ സേ​ന​യി​ലെ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ​ക്ക് സൂ​ച​ന ല​ഭി​ച്ചു.
തു​ട​ർ​ന്ന് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ബോം​ബ് നി​ർ​വീ​ര്യ​മാ​ക്കു​ന്ന വി​ഭാ​ഗ​ത്തെ വി​വ​ര​മ​റി​യി​ച്ചു. ഉ​ട​ൻ ഒ​രു സ്നി​ഫ​ർ നാ​യ​യെ വി​ളി​ച്ചു. നി​ഗൂ​ഢ​മാ​യ സ്യൂ​ട്ട്കേ​സു​ള്ള ഭാ​ഗ​ത്തേ​ക്ക് ആ​ളു​ക​ളെ പ്ര​വേ​ശി​ക്കു​ന്ന​ത് ആ​ർ​പി​എ​ഫ് സൈ​നി​ക​ർ ത​ട​ഞ്ഞു. ക​വ​ച വി​ദ​ഗ്ദ​ൻ നി​ഗൂ​ഢ​മാ​യ സ്യൂ​ട്ട്കേ​സ് പ​രി​ശോ​ധി​ച്ച് സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ ഉ​ണ്ടെ​ന്ന് സ്ഥി​രീ​ക​രി​ച്ച് നി​ർ​വീ​ര്യ​മാ​ക്കി.
ഏ​ക​ദേ​ശം 27 മി​നി​റ്റോ​ളം റി​ഹേ​ഴ്സ​ൽ ന​ട​ന്നു. അ​പ്ര​തീ​ക്ഷി​ത​മാ​യ ഈ ​റി​ഹേ​ഴ്സ​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ അ​ല്പ​നേ​രം ബ​ഹ​ള​മു​ണ്ടാ​ക്കി. ഇ​തേ തു​ട​ർ​ന്ന് പ്ലാ​റ്റ്ഫോ​മി​ൽ റെ​യി​ൽ​വേ സു​ര​ക്ഷാ പോ​ലീ​സ് ക​ർ​ശ​ന പ​രി​ശോ​ധ​ന ന​ട​ത്തി.