കത്തീഡ്രൽ ദേവാലയത്തിൽ മാ​താ​വി​ന്‍റെ സ്വ​ർ​ഗാ​രോ​പ​ണ തി​രു​നാ​ൾ ആ​ച​രി​ച്ചു
Wednesday, August 17, 2022 12:33 AM IST
പാ​ല​ക്കാ​ട്: പ​രി​ശു​ദ്ധ ക​ന്യാ​മ​റി​യ​ത്തി​ന്‍റെ സ്വ​ർ​ഗ്ഗാ​രോ​പ​ണ തി​രു​നാ​ൾ 15 ന് ​സെ​ന്‍റ് റാ​ഫേ​ൽ​സ് ക​ത്തീ​ഡ്ര​ലി​ൽ ആ​ച​രി​ച്ചു.
രാ​വി​ലെ 6. 30 ന് ​ഫാ. ജോ​ഷി പു​ലി​ക്കോ​ട്ടി​ലി​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യും തു​ട​ർ​ന്ന് പ​രി​ശു​ദ്ധ ക​ന്യാ​മ​റി​യ​ത്തി​ന്‍റെ രൂ​പം വി​ശ്വാ​സി​ക​ൾ​ക്കാ​യി പ​ര​സ്യ വ​ണ​ക്ക​ത്തി​ന് എ​ഴു​ന്ന​ള്ളി​ച്ച് വയ്​ക്കു​ക​യും ചെ​യ്തു. 10.30 ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് ഫാ. ​ജ​സ്റ്റി​ൻ കോ​ല​ങ്ക​ണ്ണി മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.
ഫാ. ​ജ​യ​രാ​ജ് കി​ട​ങ്ങ​ൻ, ഫാ. ​തോ​മ​സ് എ​ന്നി​വ​ർ സ​ഹ​കാ​ർ​മ്മി​ക​രാ​യി​രു​ന്നു. ഫാ. ​ജോ​സ് പൊ​ൻ​മാ​ണി തീ​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കി.
തു​ട​ർ​ന്ന് ഫാ. ​നി​ധി​ൻ മ​ണി​യ​ങ്കേ​രി​ക്ക​ളം, കൈ​കാ​ര​ന്മാ​രാ​യ ടി.​എ​ൽ. അ​ൽ​ഫോ​ണ്‍​സ്, ജീ​ൻ ജോ​സ​ഫ് തി​രു​നാ​ൾ ക​ണ്‍​വീ​ന​റാ​യ ബി​ജോ തൈ​ക്കാ​ട​ൻ, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ​മാ​രാ​യ അ​ലോ​ഷ്യ​സ് ഇ​മ്മ​ട്ടി, സി.​ടി.​ ഷാ​ജു, സി.​ജി. ബെ​ന്നി ഫി​ലി​പ്പോ​സ് വെ​ന്പേ​നി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പം പ്ര​ദ​ക്ഷി​ണ​മാ​യി ക​ത്തീ​ഡ്ര​ൽ സ്ക്വ​യ​റി​ൽ എ​ഴു​ന്ന​ള്ളി​ച്ചു വച്ചു. തു​ട​ർ​ന്ന് ന​ട​ന്ന ഉൗ​ട്ടു നേ​ർ​ച്ച​യി​ൽ മൂ​വാ​യി​ര​ത്തോ​ളം വ​രു​ന്ന നാ​നാ​ജാ​തി മ​ത​സ്ഥ​ർ പ​ങ്കെ​ടു​ത്തു.